
വാഷിംഗ്ടണ്‍: ഇറാനിലെ ഇസ്രായേല്‍ ആക്രമണം ‘സ്വയം പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയതാണെന്ന് യുഎസ്. ഈ മാസം ആദ്യം ടെഹ്റാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ശനിയാഴ്ച നടത്തിയ ആക്രമണങ്ങളെയാണ് സ്വയം പ്രതിരോധമെന്ന് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് സീന്‍ സാവെറ്റ് പറഞ്ഞത്. ആക്രമണത്തിന് മുന്നോടിയായി തങ്ങളെ അറിയിച്ചതായും അമേരിക്ക വ്യക്തമാക്കി. അതേസമയം, അമേരിക്കയെ എപ്പോഴാണ് ഇക്കാര്യം ഇസ്രയേല്‍ അറിയിച്ചതെന്നോ ആക്രമണത്തെക്കുറിച്ച് അമേരിക്കയ്ക്ക് കൈമാറിയ വിവരങ്ങള്‍ എന്തൊക്കെ ആണെന്നോ വ്യക്തമാക്കിയിട്ടില്ല.
വിവരം നല്‍കുമ്പോള്‍ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും ഉണ്ടായിരുന്നുവെന്നും വൈറ്റ് ഹൗസ് അധികൃതര്‍ വ്യക്തമാക്കി.