ടൈസൻ vs ജേക്ക് പോൾ: ഇടിക്കൂട്ടിൽ പയ്യൻ ജേക്ക് പോൾ പൊളിച്ചു, ടൈസന് അബദ്ധവും പറ്റി

ടെക്‌സാസ് : ഇടിക്കൂട്ടിലെ എക്കാലത്തെയും വലിയ ഇതിഹാസം മൈക്ക് ടൈസണും ബോക്സറും യുട്യൂബറുമായ ജേക്ക് പോളും തമ്മിലുള്ള ബോക്‌സിങ് മത്സരത്തിൽ ജേക്ക പോളിന് ഏകപക്ഷീയമായ വിജയം. 20 കൊല്ലത്തെ ഇടവേളയ്ക്കുശേഷമാണ് ടൈസണ്‍ ബോക്‌സിങ് റിങ്ങിലേക്കെത്തുന്നത്. അതും അമ്പത്തിയെട്ടാം വയസ്സില്‍. ടെക്‌സാസിലെ എ.ടി ആന്‍ഡ് ടി സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. നെറ്റ്ഫ്‌ളിക്‌സാണ് മത്സരം തത്സമയം സംപ്രേക്ഷണം ചെയ്തത്.

മത്സരത്തില്‍ പ്രായത്തിന്റേതായ അവശതകള്‍ ടൈസണെ ബാധിച്ചിരുന്നു. അദ്ദേഹത്തിന്റെ റിഫ്‌ളക്‌സുകളെല്ലാം മന്ദഗതിയിലായിരുന്നു. എങ്കിലും ആദ്യ രണ്ട് റൗണ്ടിലും മികച്ച പ്രകടനം നടത്താന്‍ ടൈസണായി. ഒടുവില്‍ എട്ടു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ജേക്കിനെ വിജയിയായി തിരഞ്ഞെടുക്കുകയായിരുന്നു.

27-കാരനായ യൂട്യൂബർ ബോക്‌സറും 58-കാരനായഇതിഹാസ ബോക്സറും തമ്മിലുള്ള മൽസരം കാണാൻ നിരവധി ആരാധകർ എത്തിയിരുന്നു. എന്നാൽ പ്രതീക്ഷിച്ച പോലെ വാശിയേറിയ മൽസരമല്ലായിരുന്നു നടന്നത്. ഇതിഹാസ പോരാളിയോടുള്ള ആദരസൂചകമായി അവസാന നിമിഷങ്ങളിൽ പോൾ ടൈസനെ വണങ്ങി.

എന്നാല്‍ മത്സരത്തിനു മുമ്പ് ടൈസണും ബ്രോഡ്കാസ്റ്റ് ടീമിനും സംഭവിച്ച ഒരു അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്രോഡ്കാസ്റ്റ് ടീമുമായുള്ള ലോക്കര്‍ റൂം അഭിമുഖത്തിനിടെ ടൈസന്റെ നഗ്നത ലോകം കണ്ടു. അഭിമുഖത്തിനു ശേഷം തിരികെ നടക്കുന്നതിനിടെയാണ് ടൈസണ്‍ ധരിച്ച വസ്ത്രത്തിന്റെ പ്രത്യേകത കാരണം അദ്ദേഹത്തിന്റെ ശരീരത്തിന്റെ പിന്‍ഭാഗം നെറ്റ്ഫ്‌ളിക്‌സിലൂടെ ലോകം മുഴുവന്‍ കണ്ടത്.

Jake Paul wins Mike Tyson In Boxing Championship

 

More Stories from this section

family-dental
witywide