
മുൻ യുഎസ് പ്രസിഡൻ്റ് ജിമ്മി കാർട്ടറിൻ്റെ ഔദ്യോഗിക സംസ്‌കാരം ജനുവരി 9 ന് വാഷിംഗ്ടൺ ഡിസിയിൽ നടക്കും, അതേ ദിവസം തന്നെ ദേശീയ ദുഃഖാചരണവും പ്രഖ്യാപിച്ചു. കാർട്ടറോടുള്ള ബഹുമാന സൂചകമായി ജനുവരി 9 ന് ഫെഡറൽ ഓഫിസുകൾ അടച്ചിടും.
ദുഃഖാചരണത്തിൻ്റെ ഭാഗമായി ജനുവരി 9 ന് സുപ്രീം കോടതിയും പ്രവർത്തിക്കില്ല. അന്നേ ദിവസം അമേരിക്കൻ പ്രസിഡൻ്റ് കാർട്ടറെ അനുസ്മരിച്ചുകൊണ്ട് ഒരു ചരമ പ്രസംഗം നടത്തും. കഴിഞ്ഞ ഞായറാഴ്ച 100-ാം വയസ്സിലാണ് അമേരിക്കയുടെ 39ാം പ്രസിഡൻ്റായിരുന്ന ജിമ്മി കാർട്ടർ അന്തരിച്ചത്.
ജനുവരി 7 വരെ അറ്റ്‌ലാൻ്റയിലെ, കാർട്ടർ പ്രസിഡൻഷ്യൽ സെൻ്ററിൽ അദ്ദേഹം അന്ത്യ വിശ്രമം കൊള്ളും. ജനുവരി 7ന് വാഷിംഗ്ടൺ ഡിസിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, അദ്ദേഹത്തിൻ്റെ ഭൗതികദേഹം യുഎസ് നേവി മെമ്മോറിയലിൽ വയ്ക്കും. പിന്നീട് യുഎസ് ക്യാപിറ്റോഴിലേക്കു കൊണ്ടുപോകും.
ക്യാപിറ്റോളിൽ കോൺഗ്രസ് അംഗങ്ങൾ ജനുവരി 7 ന് ഉച്ചകഴിഞ്ഞ് ആദരാഞ്ജലികൾ അർപ്പിക്കും. ജനുവരി 9 വരെ അദ്ദേഹത്തിന്റെ ഭൌതിക ദേഹം പൊതുദർശനത്തിനായി അവിടെ വയ്ക്കും..സംസ്കാര ചടങ്ങുകൾ 9നു രാവിലെ 10 മണിക്ക് നാഷണൽ കത്തീഡ്രലിൽ നടക്കും.
Jimmy Carter’s Funeral to be Held on January 9