
കേരളാ സ്പൈക്കേഴ്സ് വോളിബോള്‍ ക്ളബ് ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ അഭിമുഖ്യത്തില്‍ 34-ാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. മെയ് 25, 26 തീയതികളില്‍ ന്യൂയോർക്കിൽ ഫ്ലഷിങ്ങിലുള്ള ക്വീൻസ് കോളേജ് ഇൻഡോർ സ്റ്റേഡിമാണ് (Queens College, 65-30 Kissena Blvd, Flushing, NY) വേദി. നാഷനൽ വോളിബോൾ ലീഗിൽ ഉൾപ്പെടുന്ന 14 ടീമുകളാണ് ഈ മത്സരത്തിൽ മാറ്റുരക്കുന്നത്.
പാല എം.എല്‍.എയും മുന്‍ വോളിബോള്‍ താരവുമായ മാണി സി കാപ്പന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ജിമ്മി ജോർജിൻ്റെ കൂടെ വോളിബോൾ കളിച്ചിട്ടുള്ള വ്യക്തിയാണ് മാണി സി കാപ്പൻ. വാശിയേറിയ മത്സരങ്ങളായിരിക്കും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ നടക്കുക. വോളിബോൾ ടൂർണമെൻറിലെ ഏറ്റവും പ്രശസ്തരായ ടീമുകൾ അണിനിരക്കുന്നതിനാൽ തന്നെ ടൂർണമെന്റ് ഇതിനോടകം പ്രശസ്തമായി കഴിഞ്ഞു.

സ്പൈക്കേഴ്സ് ക്ലബിലെ ആദ്യകാല കളിക്കാരനായിരുന്ന ഷാജു സാം സംഘാടക സമിതി പ്രസിഡന്റ് ആയും സെക്രട്ടറി അലക്സ് ഉമ്മൻ, ട്രഷറർ ബേബിക്കുട്ടി തോമസ്, ജനറൽ കൺവീനറും ടീം മാനേജരുമായ ബിഞ്ചു ജോൺ എന്നിവരും ചേർന്ന നേതൃത്വമാണ് മത്സര ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. മറ്റ് കമ്മിറ്റി അംഗങ്ങൾ: ടീം കോച്ച് റോൺ ജേക്കബ്, അസിസ്റ്റന്റ് കോച്ച് അലക്സാണ്ടർ തോമസ്, ട്രാൻസ്പോർട്ടേഷൻ ജെയിംസ് അഗസ്റ്റിൻ, ബാങ്ക്വറ്റ് ലിബിൻ ജോൺ, ഫണ്ട് റൈസിംഗ് സിറിൽ മഞ്ചേരിൽ, സുവനീർ ജോർജ് ഉമ്മൻ, സോഷ്യൽ മീഡിയ ആൻഡ്രൂ മഞ്ചേരിൽ, റിഫ്രഷ്മെൻറ്സ് അലക്സ് സിബി, മീഡിയ കം പിആർഓ മാത്യുക്കുട്ടി ഈശോ.
കൂടുതൽ വിവരങ്ങൾക്ക്: ∙ ഷാജു സാം: 646-427-4470 ∙ അലക്സ് ഉമ്മൻ: 516-784-7700 ∙ ബേബികുട്ടി തോമസ്: 516-974-1735 ∙ ബിഞ്ചു ജോൺ: 646-584-6859 ∙ സിറിൽ മഞ്ചേരിൽ: 917-637-3116.
Jimmy George Vollyball tournament at Queens New York on may 25