വയനാട് ദുരന്തം: അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ അനുശോചനം അറിയിച്ചു

വാഷിങ്ടൺ: കേരളത്തിൽ വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ യുഎസ് പ്രസിഡൻ്റ് അനുശോചനം അറിയിച്ചു. ദുരന്തമുഖത്ത് അതി സങ്കീർണമായ രക്ഷാപ്രവർത്തനം നടത്തുന്ന സേനാംഗങ്ങൾ ഉൾപ്പെടെയുള്ള എല്ലാവരുടേയും ധീരതയ്ക്കും സേവനത്തിനും അഭിനന്ദനം അറിയിച്ചു.

“എൻ്റെയും ഭാര്യ ജില്ലിന്റെയും പ്രാർഥനകൾ കേരളത്തിലെ ദുരിതബാധിതർക്ക് ഒപ്പമുണ്ട്. ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയാണ് . ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾ ഇന്ത്യയിലെ ജനങ്ങളെ ഒപ്പം ചേർത്തു നിർത്തുന്നു”, ബൈഡൻ പ്രസ്താവനയിൽ അറിയിച്ചു.

Joe Biden expressed his deepest condolences on Wayanad tragedy

More Stories from this section

family-dental
witywide