
ബൈഡൻ – ട്രംപ് സംവാദത്തിലെ മോശം പ്രകടനത്തെ തുടർന്ന് ജോ ബൈഡൻ വലിയ പ്രതിസന്ധിതന്നെയാണ് നേരിടുന്നത്. സ്വന്തം പാർട്ടിക്കാർ തന്നെ ബൈഡൻ്റെ സ്ഥാനാർഥിത്തത്തിൽ സംശയവും ആശങ്കയും പ്രകടിപ്പിക്കുന്ന സാഹചര്യമാണ് ഇപ്പോൾ. 81-കാരനായ കമാൻഡർ-ഇൻ-ചീഫിൻ്റെ ഇടർച്ചകളും പതറിച്ചകളും 2024 ഓഗസ്റ്റ് 5-ലെ ടൈം മാഗസിൻ്റെ കവറിൽ ഇടം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ.
ഡെമോക്രാറ്റിക് സ്ഥാനാർഥിയായ പ്രസിഡൻ്റ് ബൈഡൻ ചുവന്ന പശ്ചാത്തലത്തിൽ ഒറ്റയ്ക്ക് നടന്ന് പുറത്തേക്ക് പോകുന്നതാണ് കവർ ചിത്രം. അതിനു മുകളിൽ ‘Panic’ ( പരിഭ്രാന്തി) എന്ന തലവാചകവും കാണാം. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ എക്‌സിലൂടെയാണ് കവർ ചിത്രം ആദ്യം പുറത്തുവന്നിരിക്കുന്നത്.
ഒരു മാസികയുടെ മുഖചിത്രം പറയുന്നത് ആ മാസികയുടെ രാഷ്ട്രീയവും അഭിപ്രായവും തന്നെയാണ്. സിഎൻഎൻ സംവാദത്തിലെ “വിനാശകരമായ” പ്രകടനത്തിൻ്റെ പശ്ചാത്തലത്തിൽ ബൈഡൻ നേരിടുന്ന തിരിച്ചടികൾക്കിടയിലാണ് ടൈം മാഗസിൻ്റെ അഭിപ്രായ പ്രകടനം. സംവാദത്തിൽ ബൈഡൻ വളരെ ദുർബലനായ ഒരു വയോധികനായാണ് കാണപ്പെട്ടത്. അദ്ദേഹത്തിന് വേഗത്തിൽ ചിന്തിക്കാനോ, ട്രംപിൻ്റെ ആരോപണങ്ങൾക്ക് മറുപടി പറയാനോ കഴിഞ്ഞിരുന്നില്ല. പലപ്പോഴും ഓർമ നഷ്ടപ്പെട്ട് അദ്ദേഹം വിഷയത്തിൽ നിന്ന് വഴി മാറി പോയിരുന്നു. പറഞ്ഞ കാര്യങ്ങൾക്ക് പോലും വ്യക്തതയുണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് ബൈഡൻ്റെ പ്രായവും വാർധക്യവുമാണ് യുഎസിലെ ഇപ്പോഴത്തെ രാഷ്ട്രീയ ചർച്ച.
UPDATED: pic.twitter.com/A5pkSqRAbn
— David Santa Carla 🦇 (@TheOnlyDSC) June 28, 2024
എന്തായാലും ടൈം മാഗസിൻ്റെ കവർ ലോകം മുഴുവൻ ചർച്ചയായിട്ടുണ്ട്. പലരും എക്സിൽ അതിനു മറുപടി കമൻ്റുകളും ഇട്ടിട്ടുണ്ട്. ബൈഡന് ഡിമൻഷ്യയുടെ 4ാം സ്റ്റേജാണ് എന്നാണ് ഒരാളുടെ മറുപടി.
‘നിങ്ങൾക്ക് ഇപ്പോഴല്ലെ പരിഭ്രാന്തി. നാലു കൊല്ലമായി ഞങ്ങൾ പരിഭ്രാന്തരായിരുന്നു’ എന്നായിരുന്നു ഒരാളുടെ കമൻ്റ്
‘നിങ്ങൾക്ക് നടക്കാനും സംസാരിക്കാനും ഡിബേറ്റ് ചെയ്യാനും വയ്യ പിന്നെ നിങ്ങളെങ്ങനെ പ്രസിഡൻ്റായിരിക്കും’ എന്നാണ് മറ്റൊരാളുടെ ചോദ്യം. മറ്റൊരാളാണെങ്കിൽ ടൈമിൻ്റെ കവർ പുതുക്കി പണിതു – ബൈഡൻ്റെ പിന്നിൽ നിന്ന് ട്രംപ് ഡാൻസ് ചെയ്യുന്ന ചിത്രം കൂടി ചേർത്തിട്ടുണ്ട്.
Joe Biden’s debate Failure have found place on TIME Magazine’s cover