
പ്രസിഡൻ്റ് ജോ ബൈഡനെ കുറിച്ചുള്ള ആക്ഷേപങ്ങൾക്ക് മറുപടിയായി നാറ്റോ ഉച്ചകോടിയിലെ പ്രസംഗം. വാഷിംഗ്ടൺ ഡിസി ഓഡിറ്റോറിയത്തിൽ അൽപം മുമ്പ് അവസാനിച്ച പ്രസംഗം തികഞ്ഞ ആത്മവിശ്വാസവും ഊർജ്ജവും നിറഞ്ഞതായിരുന്നു. വളരെ കൃത്യവും ശക്തവുമായിരുന്നു ആ പ്രസംഗം. രാഷ്ട്രീയ പണ്ഡിതന്മാരും – ആഗോള നേതാക്കളും – ഈ നാറ്റോ ഉച്ചകോടിക്കിടെ ബൈഡൻ്റെ പെരുമാറ്റവും പ്രസംഗവും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ട്രംപുമായുള്ള സംവാദത്തിൽ നിന്ന് വിപരീതമായി സുശക്തവും സുസ്ഥിരവുമായ ഒരു പ്രസംഗം നടത്താൻ ബൈഡനായി. ബൈഡൻ്റെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്തിലായ സന്ദർഭത്തിലാണ് ഈ പ്രസംഗം എന്നത് ശ്രദ്ധേയം.
നാറ്റോയുടെയുടെ അന്താരാഷ്ട്ര പ്രസക്തിയും സ്ഥിരതയും ഉന്നിപ്പറഞ്ഞാണ് ജോ ബൈഡൻ തൻ്റെ പ്രസംഗം ആരംഭിച്ചതുതന്നെ. യുഎസും മറ്റ് സഖ്യകക്ഷികളും യുക്രെയ്നിന് നിരവധി തന്ത്രപരമായ എയർ ഡിഫൻസ് സിസ്റ്റം നൽകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണം എല്ലാവരും സൂക്ഷ്മമായി പരിശോധിക്കുന്നതിനാൽ ബൈഡൻ തൻ്റെ വിദേശ നയ വീക്ഷണങ്ങളെ ഡൊണാൾഡ് ട്രംപിൻ്റെ അഭിപ്രായവുമായി താരതമ്യം ചെയ്യാൻ ഈ പ്രസംഗം ഉപയോഗിച്ചു. ട്രംപ് നാറ്റോയ്ക്ക് എതിരാണ്.
നാറ്റോയുടെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ നാറ്റോയുടെ ചരിത്ര പ്രാധന്യത്തെ കുറിച്ച് ബൈഡൻ വാചാലാനായി. കഴിഞ്ഞ 75 വർഷത്തെ സഖ്യത്തിൻ്റെ വിജയമാണെന്നും എന്നാൽ അതിന് ഇനിയും ഏറെ ഉത്തരവാദിത്വങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ചരിത്രത്തിലെ ഈ നിമിഷം നമ്മുടെ കൂട്ടായ ശക്തി ആവശ്യപ്പെടുന്നു,” അദ്ദേഹം പറഞ്ഞു. ഇതൊരു ആഘോഷ പരിപാടി ആണെങ്കിലും ചരിത്രത്തിൽ ഒരു നാഴികക്കല്ലായി ഇത് അടയാളപ്പെടും” അദ്ദേഹം പറഞ്ഞു.
നാറ്റോയെ ശക്തിപ്പെടുത്താനും വികസിപ്പിക്കാനും ബൈഡൻ ചെയ്ത പ്രവർത്തനങ്ങൾ അദ്ദേഹം എണ്ണിയെണ്ണി പറഞ്ഞു. ഇത് അദ്ദേഹത്തിൻ്റെ നാല് വർഷത്തെ ഭരണത്തിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
” നാം എല്ലാവരും സുരക്ഷിതരായിരിക്കാൻ നാറ്റോ എത്രമാത്രം സഹായിക്കുന്നു എന്ന് ഭൂരിഭാഗം അമേരിക്കക്കാരും മനസ്സിലാക്കുന്നു, നാറ്റോ ഇല്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് അമേരിക്കൻ ജനത മനസ്സിലാക്കുന്നു,” അദ്ദേഹം പറഞ്ഞു, യുദ്ധത്തിൻ്റെയും സാമ്പത്തിക ദുരന്തത്തിൻ്റെയും കഷ്ടതകൾ അദ്ദേഹം വിവരിച്ചു.
യുക്രെയ്ൻ പുടിൻ്റെ തേർവാഴ്ച അവസാനിപ്പിക്കുമെന്ന് ബൈഡൻ പറഞ്ഞു. നാറ്റോയിലെ 23 രാജ്യങ്ങൾ ഇപ്പോൾ ജിഡിപിയുടെ 2% പ്രതിരോധ ചെലവുകൾക്കായി ചെലവഴിക്കുന്നുണ്ടെന്നും സ്വേച്ഛാധിപതികളെ അധികാരം പിടിക്കുന്നത് തടയാൻ സഖ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പാട്രിയറ്റ് മിസൈലുക ഉൾപ്പെടെയുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾ യുക്രെയ്നുള്ള പാക്കേജിൽ ഉൾപ്പെടുമെന്ന് യുഎസ് അധികൃതർ പറഞ്ഞു. ജർമ്മനി, നെതർലാൻഡ്‌സ്, റൊമാനിയ, ഇറ്റലി എന്നിവയുൾപ്പെടെ അഞ്ച് രാജ്യങ്ങളാണ് യുക്രെയ്ന് സഹായം നൽകുക. യുകെ, കാനഡ, നോർവേ, സ്പെയിൻ എന്നിവയുൾപ്പെടെ മറ്റ് രാജ്യങ്ങളുടെ സഹായം വേറെയുമുണ്ട്
Joe Biden’s speech to Nato leaders was forceful and clearly delivered















