
റാഞ്ചി: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ തുടക്കത്തിലെ തകർച്ചയെ അതിജീവിച്ച് ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ. ആദ്യ ദിനം സ്റ്റമ്പെടുത്തപ്പോൾ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 302 എന്ന നിലയിലാണ്. 106 റൺസുമായി ജോ റൂട്ടും 31 റൺസുമായി ഒലി റോബിൻസണുമാണ് ക്രീസിൽ. ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റ് കളിച്ച പേസർ ആകാശ് ദീപിന്‍റെ സ്വപ്ന സ്പെല്ലാണ് ഇംഗ്ലണ്ടിന്‍റെ മുൻനിരയെ തകർത്തത്. ആകാശ് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റ് നേടിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. എന്നാൽ മുൻ നായകൻ ‘റൂട്ട്’ കാട്ടിയതോടെ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലേക്ക് എത്തുകയായിരുന്നു.
ആകാശ് ദീപിന് പുറമേ ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ, ആർ അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ സെഷനിൽ വൻ തകർച്ച നേരിട്ട സന്ദർശകർ രണ്ടാം സെഷനിലൂടെ തിരിച്ചുവരവ് നടത്തുകയായിരുന്നു. 11 റൺസെടുത്ത ബെൻ ഡക്കറ്റിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഇംഗ്ലണ്ട് ഓപ്പണറെ ധ്രുവ് ജുറേലിന്റെ കൈകളിലെത്തിച്ച് ആകാശ് സിങ് കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കി. തൊട്ടു പിന്നാലെ ഫോമിലുള്ള ഒലി പോപ്പിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഇരട്ട പ്രഹരമേൽപ്പിച്ചു. രണ്ട് പന്ത് മാത്രം നേരിട്ട പോപ്പ് പൂജ്യത്തിനാണ് മടങ്ങിയത്. മികച്ച ഫോമിൽ ബാറ്റ് വീശിയ സാക് ക്രാലിയെ ക്ലീൻ ബൗൾഡാക്കി യുവതാരം ഇംഗ്ലണ്ടിനെ 57-3 എന്ന നിലയിലേക്ക് തള്ളിവിട്ടു. എന്നാൽ നാലാം വിക്കറ്റിൽ കൂട്ടുചേർന്ന ജോ റൂട്ട്-ജോണി ബെയിസ്‌റ്റോ സഖ്യം ഇന്നിങ്‌സ് പതുക്കെ മുന്നോട്ട് കൊണ്ടുപോയി.
റൂട്ടിനു പുറമേ 126 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 47 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബെന്‍ ഫോക്‌സ്, 42 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 42 റണ്‍സ് നേടിയ ഓപ്പണര്‍ സാക് ക്രോളി, 35 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 38 റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോ എന്നിവരാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്.
Joe Root sets new milestone with inspiring century against India 4th Test Day 1 highlights