
ന്യു യോര്‍ക്ക്: ഓടുന്നഊബര്‍ കാറില്‍ നിന്ന് ചാടിയ 32 കാരിക്ക് ദാരുണാന്ത്യം. ഇന്ത്യന്‍ വംശജയായ പിയങ്ക സെവാനിയാണ് മറ്റു വാഹനങ്ങള്‍ ഇടിച്ച് മരിച്ചത്. ക്വീന്‍സിലെ ലോംഗ് ഐലന്‍ഡ് എക്സ്പ്രസ്വേയില്‍ പുലര്‍ച്ചെ 1:40 ഓടെയാണ് സംഭവം.
ഫോക്സ്വാഗണ്‍ കിസ്സെന ബ്ലുവഡിലേയ്ക്ക് പോകുകയായിരുന്നു. ക്യൂ ഗാര്‍ഡന്‍സിലെത്തിയപ്പോള്‍ പിന്‍സീറ്റിലെ ഡോര്‍ തുറന്ന് യുവതി ചാടിയിറങ്ങുകയായിരുന്നു. ഇടിച്ച ഒരു വാഹനം സംഭവസ്ഥലത്ത് നിര്‍ത്താതെ പോയെന്ന് പൊലീസ് പറഞ്ഞു. എത്ര വാഹനം ഇടിച്ചുവെന്ന് വ്യക്തമല്ല.
യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. മരിച്ച യുവതിയുടെ കുടുംബാംഗങ്ങളെ പൊലീസ് കണ്ടെത്തി. 45 കാരനായ യൂബര്‍ ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനം നിര്‍ത്തി സംഭവസ്ഥലത്ത് തന്നെ തുടര്‍ന്നു. അയാള്‍ക്കെതിരെ പൊലീസ് കുറ്റം ചുമത്തിയിട്ടില്ല














