കൈരളി ടിവി ഷോർട് ഫിലിം മത്സരം; ഒയാസിസ് മികച്ച ചിത്രം, അവാർഡുകൾ വിതരണം ചെയ്തു

ന്യൂയോർക് : കൈരളിടിവി ഒരുക്കിയ ഷോർട് ഫിലിം മത്സര വിജയികൾക്ക് മെമൻ്റോയും  ക്യാഷ് അവാർഡും സമ്മാനിച്ചു . ന്യൂയോർക്കിലെ കേരള സെന്റർ ഓഡിറ്റോറിയത്തിലായിരുന്നു പുരസ്കാര വിതരണം.
മികച്ച ഷോർട് ഫിലിം ഒയാസിസ് – സംവിധാനവും രചനയും  നിർവഹിച്ച ശ്രീലേഖ ഹരിദാസിനു (സാന്റിയാഗോ, കാലിഫോർണിയ) നടൻ പൗലോസ് പാലാട്ടി മെമൊൻ്റോയും ക്യാഷ്അവാർഡും നല്‌കി. മികച്ച നടിയായ (ഒയാസിസ് ) ദീപ മേനോന് കേരള സെന്റർ വൈസ് പ്രെസിഡെന്റ് ഡെയ്സി സ്റ്റീഫൻ അവാർഡ് നല്കി ,ഏറ്റവും മികച്ച നടനായി ജോസ്‌കുട്ടി വലിയകല്ലുങ്കൽ  (മിക്സഡ് ജ്യൂസ് ,പോസിറ്റീവ് ) കൈരളി യുഎസ്എ റെപ്രെസ്റ്റേറ്റിവ് ജോസ് കാടാപുറം മെമന്റോയും ക്യാഷ് അവാർഡും നൽകി പരിപാടിയുടെ എം സി സാറ സ്റ്റീഫൻ ആയിരുന്നു അവാർഡ് ദാന ചടങ്ങിന്റെ വിഡിയോ കൈരളി പ്രൊഡക്ഷൻ ഹെഡ് ജേക്കബ് മാനുവൽ പകർത്തി .

വടക്കേ  അമേരിക്കയിലെ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്താനുള്ള കൈരളി ടിവി യുഎസ്എ ആരംഭിച്ച ഷോർട് ഫിലിം മത്സരത്തിൽ  വിവിധ സ്റ്റേറ്റുകളിൽ നിന്ന് 40 ചിത്രങ്ങൾ പങ്കെടുത്തു .അമേരിക്കൻ മലയാളികളുടെ ജീവിത പരിസരങ്ങളെ അധികരിച്ച  ലഘു ചിത്രങ്ങളാണ് മല്സരത്തിൽ ഉണ്ടായിരുന്നത് ..അമേരിക്കൻ പ്രവാസികൾക്കിടയിൽ വളർന്നു വരുന്ന ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും പിന്തുണക്കുന്നതിനും വേണ്ടിയാണു കൈരളിടിവി ടീം ഈ ഷോർട്  ഫിലിം മത്സരം സംഘടിപ്പിച്ചത് .

അധ്യാപികയും എഴുത്തുകാരിയും ആയ   ദീപ നിശാന്ത് , കവിയും  ന്യൂസ് ഡയറക്ടറുമായ ഡോ. എൻ പി ചന്ദ്രശേഖരൻ എന്നിവർ ജൂറിമാരായ കമ്മിറ്റി  ഫൈനൽ റൗണ്ടിലേക്ക് 11 ചലച്ചിത്രങ്ങൾ തെരെഞ്ഞെടുത്തു. പ്രേക്ഷകരുടെ അഭിപ്രായം കൂടി തേടി മികച്ച ഹ്രസ്വ ചലച്ചിത്രം  തെരെഞ്ഞെടുത്ത വിവരം സന്തോഷത്തോടെ അറിയിക്കുന്നു.
 മികച്ച ഹ്രസ്വ ചിത്രം സാൻ ഡിയാഗോയിൽ നിന്നുള്ള ശ്രീലേഖ ഹരിദാസ്   സംവിധാനം നിർവഹിച്ച “ഒയാസിസ്‌ “തെരഞ്ഞെടുക്കപ്പെട്ടു. തൃശൂർ സ്വദേശിയായ ശ്രീലേഖ സാൻ ഡിയാഗോയിൽ അറ്റോർണിയാണ്.
 മികച്ച നടനായി മിക്സഡ് ജ്യൂസ് ,പോസിറ്റീവ് എന്നി ചിത്രങ്ങളിൽ അഭിനയിച്ച ജോസ് കുട്ടി വലിയകല്ലുങ്കൽ തെരഞ്ഞെടുക്കപ്പെട്ടു .അക്കരകാഴ്ചയിലെ നായകനായാ ജോസ് ലോകത്തുള്ള മലയാളി പ്രവാസികൾക്ക് സുപരിചിതനാണ് .അക്കരകാഴ്ചയിലെ അഭിനയ മികവിന് ശേഷം മലയാള സിനിമയിലും നാടകങ്ങളിലും പല വേഷങ്ങളിൽ അഭിനയിച്ചു. ജോലിക്കു പുറമെ കലാ പ്രവർത്തനവും നടത്തുന്ന ജോസ്കുട്ടി ന്യൂജേഴ്‌സിയിൽ താമസിക്കുന്നു,  കോട്ടയം വെളിയന്നൂർ  സ്വദേശിയാണ്..
മികച്ച നടി ദീപ മേനോൻ (ചിത്രം ഒയാസിസ്‌ ) സാൻ ഡിയാഗോയിൽ ഐ ടി രംഗത്ത് ജോലിചെയ്യുന്ന പാലക്കാട്  പട്ടാമ്പി സ്വദേശിയാണ്  ആദ്യമായിട്ടു അഭിനയിച്ച  ഷോർട് ഫിലിമിൽ തന്നെ അവാർഡ് ലഭിച്ചു..

ഡോ .ജോൺ ബ്രിട്ടാസിൻറെ  നേതൃത്വത്തിലുള്ള വടക്കേ അമേരിക്കയിലെ കൈരളിടിവിയുടെ പ്രധിനിധികളായ ജോസ് കാടാപുറം , ജോസഫ് പ്ലാക്കാട്ട് പ്രൊഡക്ഷൻ ഹെഡ് ജേക്കബ് മാനുവൽ എന്നിവർ പരിപാടി നയിച്ചു.

kairali Tv Short Film Competition winners

More Stories from this section

family-dental
witywide