കമലയെ തോല്‍പ്പിക്കാന്‍ എളുപ്പം, ബൈഡന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല: ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ രാഷ്ട്രീയവും ലോകം തന്നെയും ഉറ്റുനോക്കിയ ഒരു വലിയ ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ട് ഏതാനും മണിക്കൂറുകള്‍ മാത്രമേ ആയിട്ടുള്ളൂ. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും ബൈഡന്‍ പിന്മാറിയിരിക്കുന്നു. ഇപ്പോഴിതാ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അടുത്ത സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന മറ്റൊരു ഉത്തരം കാത്തിരിക്കവെ, തന്റെ എതിരാളിയായി എത്തുന്ന അടുത്ത സ്ഥാനാര്‍ത്ഥി കമലാ ഹാരിസ് ആണെങ്കില്‍ പരാജയപ്പെടുത്താന്‍ എളുപ്പമാകുമെന്ന് കരുതുന്നതായി റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ്.

‘ജോ ബൈഡനെക്കാള്‍ എളുപ്പം കമലാ ഹാരിസിനെ തോല്‍പ്പിക്കും’, എന്നാണ് ട്രംപ് ഞായറാഴ്ച സിഎന്‍എന്നിനോട് പ്രതികരിച്ചത്. എന്നാല്‍ ഇതുകൊണ്ട് തീര്‍ന്നില്ല. പ്രചാരണത്തില്‍ നിന്നും പിന്മാറിയ ബൈഡനേയും അടുത്ത ഊഴത്തിന് കാത്തുനില്‍ക്കുന്ന കമലാ ഹാരിസിനെയും ട്രംപ് സോഷ്യല്‍ മീഡിയയില്‍ കടന്നാക്രമിക്കുകയും ചെയ്തു. ബൈഡന്‍ പ്രസിഡന്റായി തുടരാന്‍ യോഗ്യനല്ലെന്നാണ് ഇപ്പോള്‍ ട്രംപിന്റെ വാദം. ഞായറാഴ്ച തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍, ബൈഡന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ യോഗ്യനല്ല, തീര്‍ച്ചയായും അമേരിക്കയെ സേവിക്കാന്‍ യോഗ്യനല്ല എന്നാണ് ട്രംപ് പറഞ്ഞത്.

ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും മറ്റ് പിന്തുണക്കാരില്‍ നിന്നും തന്റെ ശാരീരിക മാനസിക ക്ഷമതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുകയും, ട്രംപിനെ പരാജയപ്പെടുത്താന്‍ തനിക്കാവില്ലെന്ന ആവര്‍ത്തിച്ചുള്ള പ്രസ്താവനകളുമാണ് ബൈഡനെക്കൊണ്ട് പിന്മാറ്റ തീരുമാനം എടുപ്പിച്ചത്.

More Stories from this section

family-dental
witywide