കമലയും ട്രംപും: ചിത്രങ്ങൾ രേഖപ്പെടുത്തിയ അവരുടെ ജീവിതം ഇതാ…

ഒരു ന്യൂസ് ഫോട്ടോ ഒരായിരം വാക്കുകൾക്കു പകരം എന്നാണല്ലോ സിദ്ധാന്തം. യുഎസ് തിരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കെ കമല ഹാരിസിൻ്റയും ഡോണാൾഡ് ട്രംപിൻ്റേയും വിവിധ ചിത്രങ്ങളാൽ മാധ്യമങ്ങൾ മുഖരിതമാണ്. പോഡിയങ്ങളിൽ നിന്ന് സംസാരിക്കുക, റാലി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുക, വിമാനത്തിൻ്റെ പടികൾ ഇറങ്ങുക തുടങ്ങി ഇരുവരുടേയും ആയിരക്കണക്കിന് ചിത്രങ്ങൾ ലോകത്തിനു പരിചിതമാണ്.

എന്നാൽ അവർ ആരാണെന്നും അവർ എവിടെ നിന്നാണ് വന്നത് എന്നതിൻ്റെയും തെളിവുകളായ ചില ഫോട്ടോകൾ ഇതാ

വൈറ്റ് ഹൗസ് എന്താണെന്ന് അറിയുന്നതിന് വളരെ മുമ്പുള്ള… കമല ഹാരിസിൻ്റെയും ഡൊണാൾഡ് ട്രംപിൻ്റെയും മൂന്ന് വയസ്സിലുള്ള ചിത്രങ്ങളാണ് മുകളിൽ. കമല ഹാരിസ് തൻ്റെ ചെറുപ്പകാലം കാലിഫോർണിയയിലെ ഓക്ക്‌ലാൻഡിൽ ചെലവഴിച്ചു, റിപ്പബ്ലിക്കൻ നോമിനിയായ ട്രംപ് വളർന്നത് ന്യൂയോർക്കിലെ ബറോ ഓഫ് ക്വീൻസിലാണ്.

ഹാരിസിനേയും അവളുടെ ഇളയ സഹോദരി മായയേയും വളർത്തിയത് തമിഴ്നാട്ടുകാരിയായ അമ്മ ശ്യാമള ഗോപാലനാണ്. അവർ അമേരിക്കയിലെ അറിയപ്പെടുന്ന കാൻസർ ഗവേഷകയും സാമൂഹിക പ്രവർത്തകയുമായിരുന്നു. വൻകുടലിൽ അർബുദം ബാധിച്ചാണ് അവർ മരിച്ചത്.

ട്രംപിൻ്റെ പിതാവ് ഫ്രെഡ് ട്രംപ് ജർമ്മൻ കുടിയേറ്റക്കാരുടെ മകനായിരുന്നു, അമ്മ മേരി ആനി മക്ലിയോഡ് ട്രംപ് സ്കോട്ട്ലൻഡിലാണ് ജനിച്ചത്. 13-ാം വയസ്സിൽ ട്രംപിനെ മാതാപിതാക്കൾ ന്യൂയോർക്ക് മിലിട്ടറി അക്കാദമിയിൽ ചേർത്തു.

ഹാരിസ് കാനഡയിലെ മോൺട്രിയലിലെ ഹൈസ്‌കൂളിൽ അഞ്ച് വർഷം പഠിച്ചിട്ടുണ്ട്. കാരണം അവരുടെ അമ്മ മക്ഗിൽ സർവകലാശാലയിൽ അദ്ധ്യാപക ജോലി നോക്കുകയായിരുന്നു അക്കാലത്ത്. അവൾ പിന്നീട് വാഷിംഗ്ടൺ ഡിസിയിലെ ഹോവാർഡ് യൂണിവേഴ്സിറ്റിയിൽ ചേർന്നു.

1959-ൽ ആരംഭിച്ച സൈനിക അക്കാദമിയിലെ തൻ്റെ അഞ്ച് വർഷത്തെ ജീവിതം തനിക്ക് സൈനിക പരിശീലനം നൽകുക മാത്രമല്ല, നേതൃത്വപരമായ കഴിവുകൾ രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്തുവെന്ന് ട്രംപ് പറഞ്ഞു. എന്നാൽ അദ്ദേഹം വിയറ്റ്നാം യുദ്ധത്തിൽ നിന്ന് വിട്ടുനിന്നതായാണ് ചരിത്രം.

ചെറുപ്പം മുതലേ, സിവിൽ റൈറ്റ്സ് മൂവ്മെൻ്റിൻ്റെ പ്രാധാന്യം ഹാരിസിനെ അവളുടെ അമ്മ പഠിപ്പിച്ചിരുന്നു. 2004 ൽ വാഷിംഗ്ടണിൽ നടന്ന വാർഷിക മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ഫ്രീഡം മാർച്ചിൽ പങ്കെടുക്കുകയും ചെയ്തു.

യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിലെ വാർട്ടൺ സ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം, ട്രംപ് തൻ്റെ പിതാവിൻ്റെ പിൻഗാമിയായി കുടുംബ ബിസിനസിൻ്റെ നിയന്ത്രണം ഏറ്റെടുത്തു.

ഹാരിസ് കാലിഫോർണിയയിലേക്ക് മടങ്ങി, അവിടെ അവർ സംസ്ഥാനത്തിൻ്റെ അറ്റോർണി ജനറലായി – 2016 ൽ യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.കമല അമേരിക്കൻ കോൺഗ്രസിൽ പ്രവേശിച്ച അതേ സമയം, ഹിലരി ക്ലിൻ്റനെ പരാജയപ്പെടുത്തി ലോകത്തെ അമ്പരപ്പിച്ച് ട്രംപ് ആദ്യമായി വൈറ്റ് ഹൗസിലേക്ക് കാലെടുത്തുവച്ചു.മൂന്ന് വർഷത്തിന് ശേഷം ഹാരിസ് ജോ ബൈഡൻ്റെ വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയായി. ട്രംപിനെയും മൈക്ക് പെൻസിനെയും തോൽപ്പിച്ച് അവരുടെ ടീം വിജയിച്ചു.

ട്രംപ് പ്രസിഡൻസിയുടെ അവസാനവും ബൈഡൻ-ഹാരിസ് കൂട്ടുകെട്ടിന്റെ തുടക്കവും കോവിഡ് എന്ന മഹാമാരിയുടെ കാലമായിരുന്നു. അമേരിക്കയിൽ മിനിയാപൊളിസിൽ ജോർജ്ജ് ഫ്ലോയിഡിനെ പൊലീസ് കൊലപ്പെടുത്തിയതിനെത്തുടർന്ന് കടുത്ത സാമൂഹിക അശാന്തിയും നിലനിന്നിരുന്നു.

ഡഗ് എംഹോഫിനെയാണ് ഹാരിസ് വിവാഹം കഴിച്ചിരിക്കുന്നത്. – എംഹോഫിൻ്റെ ആദ്യ വിവാഹത്തിൽ നിന്നുള്ള മക്കൾ, കോൾ (ഇടത്), എല്ല (വലത്) എന്നിവരുടെ പ്രിയപ്പെട്ട അമ്മയാണ് കമല. കുട്ടികൾ അവരെ മോമല എന്നു വിളിക്കുന്നു.

ഡൊണാൾഡ് ട്രംപിൻ്റെ കുടുംബത്തിലെ വിവിധ അംഗങ്ങൾ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തിൽ പങ്ക് വഹിച്ചിട്ടുണ്ട്, എന്നിരുന്നാലും അദ്ദേഹത്തിൻ്റെ ഭാര്യയും മുൻ പ്രഥമ വനിതയുമായ മെലാനിയ ട്രംപ് 2024 ലെ പ്രചാരണത്തിൽ പ്രത്യക്ഷപ്പെട്ടത് പരിമിതമാണ്. ആദ്യ ഭാര്യ ഇവാനയ്‌ക്കൊപ്പം ട്രംപിന് മൂന്ന് കുട്ടികളുണ്ടായിരുന്നു: ഡൊണാൾഡ് ജൂനിയർ ( ചിത്രത്തിൽ ഇടതുവശത്ത് രണ്ടാമൻ), ഇവാങ്ക (വലത് രണ്ടാമത്), എറിക് (വലത്). അദ്ദേഹത്തിന് രണ്ടാമത്തെ ഭാര്യ മാർല മാപ്പിൾസിനൊപ്പം ടിഫാനി (ഇടത്) എന്ന മകളുണ്ടായിരുന്നു. 2005-ൽ അദ്ദേഹം തൻ്റെ മൂന്നാമത്തെ ഭാര്യ മെലാനിയയെ ( ഇടത്) വിവാഹം കഴിച്ചു, അവർക്ക് ബാരൺ എന്ന ഒരു മകനുണ്ട്.

ജോ ബൈഡൻ പിന്മാറിയതിന് പകരമായി 2024 ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ താരതമ്യേന വൈകിയാണ് ഹാരിസ് പ്രവേശിച്ചത്. ഒരു പ്രധാന പാർട്ടിയുടെ പ്രസിഡൻഷ്യൽ ടിക്കറ്റിന് നേതൃത്വം നൽകുന്ന ആദ്യത്തെ ആഫ്രോ- ഏഷ്യൻ-അമേരിക്കൻ വനിതയായി അവർ ചരിത്രം സൃഷ്ടിച്ചു.

തൻ്റെ പാർട്ടിയിൽ നിന്ന് മൂന്നാമതും പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വം നേടുക എന്ന അപൂർവ നേട്ടം ഡൊണാൾഡ് ട്രംപ് നേടി. പ്രചാരണത്തിനിടെ പെൻസിൽവേനിയയിലെ ബട്ലറിൽ അദ്ദേഹത്തിനു നേരെയുണ്ടായ വധശ്രമത്തിൽ ചെവിക്കുമുറിവേറ്റു.

More Stories from this section

family-dental
witywide