
പുതിയ അഭിപ്രായ സർവേയിൽ വൈസ് പ്രസിഡൻ്റ് കമലഹാരിസിന് വീണ്ടും മുൻതൂക്കം. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങിയ ഫെയർലെയ് ഡിക്കിൻസൺ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള സർവേ പ്രകാരം മുൻ പ്രസിഡൻ്റ് ട്രംപിനേക്കാൾ 7 പോയിൻ്റ് മുൻതൂക്കമുണ്ട് കമലാ ഹാരിസിന്. തിരഞ്ഞെടുപ്പ് അടുക്കുന്തോറും കമലയുടെ പിന്തുണയും ജമസമ്മതിയും വർധിക്കുന്ന കാഴ്ചയാണ് കാണുന്നത്.
അഭിപ്രായ സർവേയിൽ പങ്കെടുത്ത 50 ശതമാനം പേർ കമലയെ പിന്തണച്ചു. 43 ശതമാനം ട്രംപിനൊപ്പം നിന്നു. 7 ശതമാനം ആളുകൾ ഇരുവരേയും പിന്തുണയ്ക്കുന്നില്ല എന്ന് അറിയിച്ചു. ട്രംപും ഹാരിസും അവരവരുടെ പാർട്ടിയിൽ നിന്നുള്ള വോട്ടർമാരോട് ഒരുപോലെ മികച്ച രീതിയിൽ പെരുമാറുന്നെന്നും, ഓരോരുത്തർക്കും അവരുടെ അണികളിൽ നിന്ന് 95 ശതമാനം പിന്തുണയുണ്ടെന്ന് സർവേ കണ്ടെത്തി.