ഗർഭച്ഛിദ്ര നിരോധനം ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കമലാ ഹാരിസ്

വാഷിങ്ടൺ: രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളിലെ ഗർഭച്ഛിദ്ര നിരോധനം സ്ത്രീകളിൽ ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. എംഎസ്എൻബിസി ന്യൂസിന്റെ മോണിങ് ജോ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കമല ഹാരിസ്.

“സമൂഹത്തിൽ ആളുകൾക്ക് വിശ്വാസമുള്ള ക്ലിനിക്കുകൾ ഉണ്ട്. ഈ സ്ഥലങ്ങളിൽ ഒരു പാപ്പ് സ്മിയർ പരിശോധന നടത്താനും എച്ച്ഐവി സ്ക്രീനിംഗ് നടത്താനുമെല്ലാം ആളുകൾക്ക് ധൈര്യമായി കയറിച്ചെല്ലാൻ കഴിയും. ഈ സ്ഥാപനങ്ങളിലുള്ളവർ മാന്യമായും മുൻവിധിയില്ലാതെയും പെരുമാറുന്നതിനാൽ സ്ത്രീകൾക്ക് ആരോഗ്യ സംരക്ഷണം സംബന്ധിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ കഴിയും,” കമല ഹാരിസ് പറഞ്ഞു.

“ട്രംപ് ഗർഭച്ഛിദ്ര നിരോധനങ്ങൾ പാസാക്കിയ സംസ്ഥാനങ്ങളിൽ, ഈ ക്ലിനിക്കുകൾ അടച്ചുപൂട്ടുകയാണ്. അതിനർത്ഥം ധാരാളം ആളുകൾക്ക് വളരെ അത്യാവശ്യമായ ആരോഗ്യ സംരക്ഷണത്തിനുള്ള അവസരം കുറയുന്നു എന്നാണ്,” കമല ഹാരിസ് കൂട്ടിച്ചേർത്തു.

ഗർഭച്ഛിദ്ര നിരോധനത്തിലെ കമല ഹാരിസിന്റെ നിലപാടുകൾ ആളുകൾക്കിടയിൽ അവർക്കുള്ള പിന്തുണ വർധിപ്പിക്കുന്നുണ്ട്. അതേസമയം, അടുത്തി പൊളിറ്റിക്കോ/മോർണിങ് കൺസൾട്ട് നടത്തിയ സർവേയിൽ 52% ആളുകളും ഡെമോക്രാറ്റിക് നോമിനിയായി കമല ഹാരിസ് മത്സരത്തിൽ വിജയിക്കില്ലെന്നാണ് അഭിപ്രായപ്പെട്ടത്.

More Stories from this section

family-dental
witywide