
താൻ തിരഞ്ഞെടുക്കപ്പെട്ടാൽ എല്ലാ അമേരിക്കകളുടെയും പ്രസിഡൻ്റായിരിക്കുമെന്ന് വൈസ് പ്രസിഡൻ്റ് കമല ഹാരിസ് . ചൊവ്വാഴ്ച വാഷിംഗ്ടൺ ഡിസിയിലെ എലിപ്‌സിൽ നടത്തിയ പ്രസംഗത്തിൽ ഹാരിസ് പറഞ്ഞു.
“നിങ്ങൾ എനിക്ക് വോട്ട് ചെയ്തില്ലെങ്കിലും ഞാൻ നിങ്ങൾക്ക് ഒപ്പം നിൽക്കും. ഞാൻ എപ്പോഴും നിങ്ങളോടു സത്യം പറയും അത് അപ്രിയമാണെങ്കിൽ കൂടി. എല്ലാ കാര്യത്തിലും സമവായം ഉണ്ടാക്കുന്നതിനു ഞാൻ എല്ലാ ദിവസവും പ്രവർത്തിക്കും,” ഹാരിസ് പറഞ്ഞു. കഠിനാധ്വാനികളായ അമേരിക്കക്കാരെ സഹായിക്കാൻ താൻ എപ്പോഴും ശ്രമിച്ചിരുന്നു എന്നും ഇനിയും അതിനായി പരിശ്രമിക്കുമെന്നും അവർ പറഞ്ഞു.
“നിങ്ങളുടെ പേരിൽ പോരാടാൻ നിങ്ങൾ എനിക്ക് അവസരം നൽകിയാൽ, ലോകത്ത് ഒന്നും എൻ്റെ വഴിയിൽ നിൽക്കില്ല. ഞാൻ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടാൽ To do list( ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക) മായാണ് പോവുക, എന്നാൽ ട്രംപാണ് വൈറ്റ് ഹൌസിലേക്കാണ് പോകുന്നതെങ്കിൽ അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരിക്കുക അദ്ദേഹത്തിന്റെ ശത്രുക്കളുടെ പട്ടികയായിരിക്കും.
തൻ്റെ പ്രസിഡൻ്റ് സ്ഥാനം പ്രസിഡൻ്റ് ജോ ബൈഡനിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നും തൻ്റെ ജീവിതാനുഭവങ്ങൾ ജോലിയിലേക്ക് കൊണ്ടുവരുമെന്നും അവർ വീണ്ടും ഊന്നിപ്പറഞ്ഞു.
“നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നിർണായക തിരഞ്ഞെടുപ്പായിരിക്കും ഇത്. ഈ തിരഞ്ഞെടുപ്പ് രണ്ട് പാർട്ടികളും രണ്ട് വ്യത്യസ്ത സ്ഥാനാർത്ഥികളും തമ്മിലുള്ള തിരഞ്ഞെടുപ്പ് മാത്രമല്ല, സ്വാതന്ത്ര്യത്തിൽ വേരൂന്നിയ ഒരു രാജ്യം നമുക്കു വേണോ അതോ അരാജകത്വവും വിഭജനവും ഭരിക്കുന്ന ഒരു അമേരിക്ക വേണോ എന്നു തീരുമാനിക്കപ്പെടുന്ന ഒരു തിരഞ്ഞെടുപ്പായിരിക്കും – കമല പറഞ്ഞു.
Kamala Harris speech at the Ellipse in Washington DC