
വാഷിങ്ടൺ: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ടാഴ്ചമാത്രം ശേഷിക്കെ, അഭിപ്രായ സർവേയിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും യുഎസ് വൈസ് പ്രസിഡൻ്റുമായ കമലാ ഹാരിസ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെക്കാൾ മുന്നിൽ.
റോയിട്ടേഴ്‌സും ഇപ്‌സോസും ചേർന്ന് നടത്തിയ ഏറ്റവും പുതിയ അഭിപ്രായവോട്ടിൽ കമലയ്ക്ക് 46 ശതമാനം പിന്തുണകിട്ടി. 43 ശതമാനം പേരാണ് ട്രംപിനെ പിന്തുണച്ചത്. ആറുദിവസം നീണ്ട സർവേ തിങ്കളാഴ്ചയാണ് അവസാനിച്ചത്. ഒരാഴ്ച മുൻപത്തെ സർവേയിൽ 45 ശതമാനം പേരാണ് കമലയെ അനുകൂലിച്ചിരുന്നത്. 42 പേർ ട്രംപിനെയും.
നവംബർ അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പല സംസ്ഥാനങ്ങളിലും ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. സാമ്പത്തികപ്രതിസന്ധി, കുടിയേറ്റം, ജനാധിപത്യം നേരിടുന്ന അപചയം എന്നിവയാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്നാണ് വോട്ടർമാരുടെ അഭിപ്രായം.
Kamala has a slight advance in the Reuters opinion poll