‘ഇങ്ങോട്ട് വന്നില്ലെങ്കിൽ അങ്ങോട് പോകും’, പ്രജ്വലിനെ തിരഞ്ഞ് കർണാടക പൊലീസ് ജർമനിയിലേക്ക്

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ പ്രതിയായതിനെ തുടർന്ന് രാജ്യംവിട്ട ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണയെ പിടികൂടാൻ ജർമനിയിലേക്ക് തിരിക്കാൻ പൊലീസ് തയ്യാറെടുക്കുന്നതിനായി റിപ്പോർട്ട്. പ്രജ്വൽ നാട്ടിൽ തിരിച്ചെത്തുന്ന സമയം പിടികൂടാനായി വിമാനത്താവളങ്ങളിൽ പൊലീസ് തമ്പടിച്ചിരിക്കുകയാണ്. ബെംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളിൽ പൊലീസ് ജാഗ്രത കർശനമാക്കിയിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം മുതലാണ് കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളങ്ങളിൽ തമ്പടിച്ചത്.

ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വൽ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നി​ഗമനം. എന്നാൽ ഇതുണ്ടായില്ല. ഇതോടെയാണ് പുതിയ നീക്കം കർണാടക പോലീസ് ആരംഭിച്ചത്. പ്രജ്വൽ കീഴടങ്ങിയില്ലെങ്കിൽ ജർമനിയിലേക്ക് തിരിക്കാനാണ് പൊലീസിന്റെ ആലോചന. അശ്ലീല വിഡിയോ പുറത്തുവന്നതിനു പിന്നാലെ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ചു രാജ്യം വിട്ട പ്രജ്വൽ, 2 തവണ ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിട്ടും കീഴടങ്ങാത്ത സാഹചര്യത്തിലാണ് നടപടി. ബ്ലൂകോർണർ നോട്ടിസ് പുറപ്പെടുവിച്ച ഇന്റർപോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

Karnataka Police to go germany for arrest Prajwal Revanna