
നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച തൻ്റെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി കരോലിൻ ലീവിറ്റിനെ നിയമിച്ചു. ട്രംപിൻ്റെ തിരഞ്ഞടുപ്പ് പ്രചാരണത്തിൻ്റെ പ്രസ് സെക്രട്ടറിയായിരുന്നു കരോലിൻ
27 കാരനായ ലീവിറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാകും. റിച്ചാർഡ് നിക്‌സണിൻ്റെ ഭരണത്തിൽ 1969ൽ സ്ഥാനമേറ്റപ്പോൾ 29 വയസ്സുള്ള റൊണാൾഡ് സീഗ്‌ലറിനായിരുന്നു മുമ്പ് ആ സ്ഥാനം. ഇപ്പോൾ നിലവിൽ ട്രംപ് ട്രാൻസിഷൻ വക്താവാണ്.
“എൻ്റെ ചരിത്രപരമായ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ദേശീയ പ്രസ് സെക്രട്ടറി എന്ന നിലയിൽ കരോലിൻ ലീവിറ്റ് അസാധാരണമായ ജോലി ചെയ്തു, അവർ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി പ്രവർത്തിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” ട്രംപ് പ്രസ്താവനയിൽ പറഞ്ഞു. “കരോലിൻ സ്മാർട്ടാണ്,ടഫാണ്, വളരെ നന്നായി കമ്യൂണികേറ്റ് ചെയ്യാൻ അറിയുന്നവളാണ് . അവർ മികവ് പുലർത്തുമെന്നും അമേരിക്ക വീണ്ടും മഹത്തരമാക്കുമ്പോൾ അമേരിക്കൻ ജനതയ്ക്ക് ഞങ്ങളുടെ സന്ദേശം എത്തിക്കാൻ സഹായിക്കുമെന്നും എനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്.- ട്രംപ് പറഞ്ഞു.
ന്യൂ ഹാംഷെയർ സ്വദേശിയായ ലീവിറ്റ്, ട്രംപിൻ്റെ ഉറച്ച വക്താവാണ്. ടെലവിഷൻ അഭിമുഖങ്ങളിൽ വളരെ ആക്രമണോൽസുകയായി പാർട്ടിയെ പ്രതിരോധിക്കുന്ന വ്യക്തിയാണ്.
Karoline Leavitt is White House press secretary