മനാഫിനും മൽപെക്കുമെതിരെ കേസെടുത്തു; ‘തിരച്ചിൽ വഴിതിരിച്ചുവിടാൻ നോക്കി’: കാർവാർ എസ്‌പി

മനാഫ് തിരച്ചിൽ വഴിതിരിച്ചുവിടാൻ ശ്രമിച്ചുവെന്ന് കാർവാർ എസ്‌പി എം നാരായണ. മനാഫ്, മൽപെ എന്നിവർക്കെതിരെ വ്യാജ പ്രചാരണത്തിന് കേസെടുത്തു. അർജുന്റെ കുടുംബത്തിന്റെ ആരോപണം ശരിയെന്നും ഉത്തര കന്നഡ എസ്‌പി എം നാരായണ വ്യക്തമാക്കി.

നേരത്തെ അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ലോറി ഡ്രൈവര്‍ മനാഫ് രംഗത്തെത്തിയിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ല, ആര്‍ജുന്റെ പേരില്‍ ഫണ്ട് പിരിച്ചിട്ടില്ലെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.’സത്യമായിട്ടും അവരുടെ കുടുംബം പറഞ്ഞത് കേട്ടിട്ടില്ല. എന്നെ നിങ്ങള്‍ക്ക് വിശ്വസിക്കാം. ഞാന്‍ എവിടെ നിന്നെങ്കിലും ഫണ്ട് പിരിച്ചതായി കണ്ടെത്തിയാല്‍ ഞാന്‍ നടുറോഡില്‍ വന്നുനില്‍ക്കാം, നിങ്ങള്‍ക്ക് എന്നെ കല്ല് എറിഞ്ഞുകൊല്ലാം. ഞാന്‍ ഒരിക്കലും അങ്ങനെ ഒരു കാര്യം ചെയ്തിട്ടില്ല. മനാഫ് ഒരു രണ്ടായിരം രൂപ കൊണ്ടുകൊടുക്കാന്‍ പോകുന്ന ഒരാളായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?. എന്താ അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. എന്റെ മക്കളാണേ സത്യം ആ വാര്‍ത്താ സമ്മേളനത്തെ പറ്റി അറിയില്ല

More Stories from this section

family-dental
witywide