ആരോഗ്യം മോശമാണ്‌, ഇടക്കാല ജാമ്യം ഒരാഴ്ച കൂടി നീട്ടണം : കെജ്രിവാള്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണകേസില്‍ ഇടക്കാല ജാമ്യം ഏഴു ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നീട്ടാനുള്ള ശ്രമം നടത്തുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ കെജ്രിവാളിന് സുപ്രീം കോടതി ആദ്യം ജൂണ്‍ 1 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അതിന്‍പ്രകാരം ജാമ്യം അവസാനിക്കുന്നതോടെ കീഴടങ്ങുകയും ജൂണ്‍ രണ്ടിന് തിഹാര്‍ ജയിലിലേക്ക് മടങ്ങുകയും വേണം.

എന്നാല്‍ ഇപ്പോള്‍ തന്റെ ശരീര ഭാരം 7 കിലോ ഭാരം കുറയുകയും കെറ്റോണിന്റെ അളവ് കൂടുകയും ചെയ്തതിനെ തുടര്‍ന്ന് PET-CT സ്‌കാന്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടെസ്റ്റുകളുടെ ആവശ്യകത എടുത്തുപറഞ്ഞാണ് ജാമ്യം നീട്ടണമെന്ന ആവശ്യം ഉന്നയിച്ചത്. മെഡിക്കല്‍ സംഘം പ്രാഥമിക പരിശോധനകള്‍ നടത്തിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ക്ഷേമത്തിന് ഈ പരിശോധനകള്‍ നിര്‍ണായകമാണെന്നും ആവശ്യമായ മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ ജാമ്യം നീട്ടുന്നത് പരിഗണിക്കണമെന്നും മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.

അതേസമയം, കേജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. സുപ്രീം കോടതിയില്‍ നിന്ന് അദ്ദേഹത്തിന് പ്രത്യേക പരിഗണന ലഭിച്ചുവെന്നാണ് ബിജെപി നേതാക്കള്‍ ആരോപിച്ചത്. മാത്രമല്ല ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും തെറ്റായ കീഴ്വവഴക്കമാണെന്നും ഇഡിയും ജാമ്യത്തെ എതിര്‍ത്ത് വാദിച്ചിരുന്നു. എന്നാല്‍, കേജ്രിവാള്‍ മുഖ്യമന്ത്രിയാണെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ജാമ്യം അനുവദിക്കുകയുമായിരുന്നു സുപ്രീം കോടതി.

More Stories from this section

dental-431-x-127
witywide