
ഗാര്‍ലാന്‍ഡ് (ഡാളസ്): കേരള അസോസിയേഷന്‍ ഓഫ് ഡാളസ് വാര്‍ഷിക പിക്‌നിക് ഒക്ടോബര്‍ 12, ശനിയാഴ്ച രാവിലെ 10.00 മുതല്‍ ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സെന്റര്‍, 3821 Broadway Blvd, Garland, TX 75043 വെച്ച് നടത്തപ്പെടുന്നു
സൗഹൃദത്തിന്റെയും ഉല്ലാസത്തിന്റെയും ഒത്തുചേരലും, പരമ്പരാഗത കളികള്‍, സംഗീതം, വൈവിധ്യമാര്‍ന്ന ഭക്ഷണം എന്നിവ ഉള്‍പ്പെടെ എല്ലാ പ്രായക്കാര്‍ക്കും വേണ്ടിയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ആഘോഷങ്ങളില്‍ കുടുംബമായി പങ്കുചേരണമെന്ന് കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഭാരവാഹികള്‍ അറിയിച്ചു.
ഈ വര്‍ഷത്തെ പിക്‌നിക് അവിസ്മരണീയമാക്കാന്‍ എല്ലാവരും കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്ന് പ്രസിഡന്റ് പ്രദീപ് നാഗനൂലില്‍, സെക്രട്ടറി മന്‍ജിത് കൈനിക്കര പിക്‌നിക് ഡയറക്ടര്‍ സാബു മാത്യു, ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സെന്റര്‍ പ്രസിഡന്റ് ഷിജു എബ്രഹാം എന്നിവര്‍ അഭ്യര്‍ത്ഥിച്ചു .
2024ലേക്കുള്ള അംഗത്വം പുതുക്കാന്‍ https://keralaassociation.org/membership/ ഈ ലിങ്ക് സന്ദര്‍ശിക്കുക.
(വാര്‍ത്ത: പി.പി ചെറിയാന്‍)














