കേരള അസോസിയേഷന്‍ അര്‍ദ്ധ വാര്‍ഷിക ജനറല്‍ ബോഡി യോഗം 28ന്

ഡാളസ് : കേരള അസോസിയേഷന്റെ അര്‍ദ്ധ വാര്‍ഷിക ജനറല്‍ ബോഡി യോഗം 2024 ജൂലൈ 28, ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന്. പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയില്‍ കേരള അസോസിയേഷന്‍ ഹാളില്‍ (3821 Broadway Blvd, Garland, TX, 75043) നടക്കുന്ന അര്‍ദ്ധ വാര്‍ഷിക പൊതുയോഗത്തില്‍ എല്ലാ അംഗങ്ങളും കൃത്യസമയത്ത് പങ്കെടുക്കണമെന്ന് സെക്രട്ടറി മഞ്ജിത്ത് കൈനിക്കര അഭ്യര്‍ത്ഥിച്ചു.

അര്‍ദ്ധവര്‍ഷ റിപ്പോര്‍ട്ട്, അര്‍ദ്ധവര്‍ഷ അക്കൗണ്ട് അപ്‌ഡേറ്റുകള്‍, വരാനിരിക്കുന്ന ഇവന്റുകള്‍ സംബന്ധിച്ച അപ്ഡേറ്റുകള്‍ എന്നിവയാണ് യോഗത്തിന്റെ അജണ്ട.

കൂടുതല്‍ വിവരങ്ങള്‍ക്കു മഞ്ജിത്ത് കൈനിക്കര-972 679 8555

(വാര്‍ത്ത-പി പി ചെറിയാന്‍)

More Stories from this section

family-dental
witywide