
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് കിട്ടാനുള്ള ടെസ്റ്റ് ഇനി കടുകട്ടിയാകും. ഡ്രൈവിംഗ് ലൈസൻസിനുള്ള ടെസ്റ്റുകൾ പരിഷ്കരിച്ചു കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന ‘H’ ഒഴിവാക്കിയതാണ് പുതിയ പരിഷ്കാരത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. എച്ച് പടിക്ക് പുറത്തായപ്പോൾ കാർ ലൈസൻസ് കിട്ടാൻ ഇനി സിഗ്സാഗ് ഡ്രൈവിംഗും പാര്‍ക്കിംഗും നിർബന്ധമാകും.
ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിലും കാര്യമായ പരിഷ്കാരമുണ്ട്. ഇരുചക്ര ലൈസൻസ് ലഭിക്കണമെങ്കിൽ കാലിൽ ഗിയറുള്ള വാഹനം ഉപയോഗിക്കണമെന്നതാണ് എറ്റവും വലിയ മാറ്റം. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന്‍റെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കണമെന്നും നിബന്ധനയുണ്ട്.
കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാര്‍ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ സര്‍ക്കുലറില്‍ പറയുന്നു. ഗിയറുള്ള കാറില്‍ തന്നെയാകണം ടെസ്റ്റ് നടത്തണം എന്നാണ് പുതിയ നിര്‍ദ്ദേശം. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. പുതിയ മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങള്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്നതാണ് മറ്റൊരു നിബന്ധന.
കാർ ലൈസൻസിന് ഓട്ടോമറ്റിക് ഗിയറുള്ള വാഹനം ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ ഉത്തരവിൽ പറയുന്നു. വാഹനങ്ങളുടെ റോഡ് ടെസ്റ്റ് റോഡിലൂടെ തന്നെ നടത്തണം. വിവിധ തരത്തിൽ വാഹനം പാർക്ക് ചെയ്യാനുള്ള പരിശോധനയും കൊണ്ടുവന്നതാണ് മറ്റൊരു സവിശേഷത. ഡ്രൈവിംഗ് സ്‌കൂളുകള്‍ കൊണ്ടു വരുന്ന കാറുകള്‍ക്ക് ഡാഷ് ക്യാമറ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മെയ് ഒന്ന് മുതലാകും പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരിക. പരിഷ്കരിച്ച ടെസ്റ്റ് കൂടുതല്‍ പ്രയാസകരമാണെന്ന വിലയിരുത്തലാണ് പൊതുവേ ഉള്ളത്.
Kerala driving license test more stringent H test wont be enough total change in MVD new order datails









