![](https://www.nrireporter.com/wp-content/uploads/2024/12/IMG_20241204_000440_804_x_400_pixel.jpg)
ആലപ്പുഴ: കേരളത്തിന് നൊമ്പരമായ എംബിബിസ് വിദ്യാർഥികളുടെ ജീവനെടുത്ത കളര്‍കോട് വാഹനാപകടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കി. അഞ്ച് എംബിബിസ് വിദ്യാര്‍ഥികളുടെ ജീവനെടുത്ത വാഹനാപകടത്തിന് പ്രധാനമായും 4 കാരണങ്ങളാണ് എം വി ഡിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
മഴപെയ്തതിനെ തുടര്‍ന്ന് റോഡിലെ വെള്ളത്തിന്റെ സാന്നിധ്യവും വെളിച്ചക്കുറവും അപകടത്തിന് കാരണമായി ,ഏഴുപേര്‍ യാത്ര ചെയ്യേണ്ട വാഹനത്തില്‍ 11 പേര്‍ കയറിയത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു, വാഹനം ഓടിച്ചയാള്‍ക്ക് അഞ്ച് മാസം മാത്രമാണ് ഡ്രൈവിങ് പരിചയം, 14 വര്‍ഷം പഴക്കമുള്ള വാഹനത്തില്‍ അത്യാധുനിക വാഹനങ്ങളിലുള്ളത് പോലെ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലായിരുന്നു എന്നിവയാണ് അപകടത്തിന് ഇടയാക്കിയ മറ്റ് കാരണങ്ങള്‍. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് ആലപ്പുഴ ആര്‍ടിഒ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.