ഇത്തവണയും ഓണം ബമ്പർ മറുനാട്ടിലേക്ക് , ഭാഗ്യവാൻ കർണാടക സ്വദേശി അൽത്താഫ്

തിരുവനന്തപുരം: ഓണം ബമ്പറിന്റെ 25 കോടിയുടെ ഒന്നാം സമ്മാനം ഇത്തവണയും കേരളത്തിന് പുറത്ത്. കർണാടക, പാണ്ഡ്യപുര സ്വദേശി അൽത്താഫ് ആണ് ഭാ​ഗ്യവാൻ. മെക്കാനിക്കായ അൽത്താഫ് 15 വർഷമായി ലോട്ടറിയെടുക്കുന്നയാളാണ്.

വയനാട് , സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ജി.ആര്‍ ലോട്ടറീസാണ് സമ്മാനാര്‍ഹമായ ലോട്ടറി വിറ്റത്. പനമരത്തെ എസ്.ജി ലക്കി സെന്ററാണ് എന്‍.ജി.ആറിന് ടിക്കറ്റ് നല്‍കിയത്. എ.എം ജിനീഷ് ആണ് എസ്.ജി ലക്കി സെന്റർ ഏജന്റ്. ഇരുപതിലേറെ വർഷമായി ലോട്ടറി ഏജന്റായി പ്രവർത്തിക്കുന്നയാളാണ്.

ഒരുമാസം മുൻപ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് എൻ.ജി.ആർ ലോട്ടറീസ് ഏജന്റ് നാ​ഗരാജ് പ്രതികരിച്ചിരുന്നു. 80 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 71,28,218 ടിക്കറ്റുകളാണ് വിറ്റത്. കഴിഞ്ഞവർഷം തമിഴ്നാട് സ്വദേശികൾക്കായിരുന്നു ഒന്നാം സമ്മാനം.

kerala Gov Onam Bumper Goes To Karnataka

More Stories from this section

family-dental
witywide