‘നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി കിട്ടും’, അന്വേഷണം ശരിയായ നിലയിൽ, സിബിഐ വേണ്ടെന്നും നിലപാടെടുത്ത് സർക്കാർ

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍. പോലീസ് അന്വേഷണം ശരിയായ ദിശയിലാണ്. കുടുംബത്തിന്റെ എല്ലാവിധ ആശങ്കകളും പരിശോധിക്കും. കുടുംബത്തോട് നീതി പുലര്‍ത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും സര്‍ക്കാര്‍ പറഞ്ഞു. ഹൈക്കോടതിയെ നാളെ ഇക്കാര്യം അറിയിക്കും. നവീന്‍ ബാബുവിന്റെ ഭാര്യ നല്‍കിയ ഹർജിയാണ് നാളെ ഹൈക്കോടതി പരിഗണിക്കുന്നത്.

എഡിഎമ്മിന്റേത് ആത്മഹത്യയല്ല, കൊതപാതകമാണെന്നും പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം പിപി ദിവ്യയെ രക്ഷിച്ചെടുക്കാനാണ് പോലീസിന് വ്യഗ്രതയെന്നും നവീന്‍ ബാബുവിന്റെ കുടുംബം കോടതിയെ അറിയിച്ചിരുന്നു. സിബിഐ അന്വേഷണം ഇല്ലെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണമെങ്കിലും വേണമെന്നും നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ നേരത്തെ അറിയിച്ചിരുന്നു.

More Stories from this section

family-dental
witywide