ആശ്വാസമായി കാലാവസ്ഥ പ്രവചനം! സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് ശമനം, കാലവര്‍ഷം തീവ്രത കുറഞ്ഞു

തിരുവനന്തപുരം: കനത്തമഴയിൽ സംസ്ഥാനത്തിന് ആശ്വാസ വാർത്ത. കാലാവസ്ഥ പ്രവചന പ്രകാരം സംസ്ഥാനത്ത് കാലവർഷം ദുർബലമായി. മഴയുടെ തീവ്രത കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ സംസ്ഥാനത്ത് ഇടത്തരം മഴ ലഭിക്കാൻ സാധ്യതയുണ്ട്.

ഇന്നോ നാളെയോ അടുത്ത ദിവസങ്ങളിലോ കേരളത്തിലെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ ജൂലൈ നാലിനു ശേഷം കാലവർഷം വീണ്ടും സജീവമായേക്കും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരും.

More Stories from this section

family-dental
witywide