
തിരുവനന്തപുരം: വൈദ്യുതി ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ പ്രതിസന്ധിയിലാകുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. പീക് മണിക്കൂറുകളിൽ അമിതമായ ലോഡ് വരുന്നതാണ് പ്രധാന പ്രശ്നം. പ്രശ്നമുണ്ടാകുമ്പോൾ ജീവനക്കാരെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കൂടുതൽ ഡാമുകൾ നിർമ്മിക്കാതെ സംസ്ഥാനത്തെ വൈദ്യുത ക്ഷമം പരിഹരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ഉപഭോഗം കുതിച്ചുകയറിയതോടെ, പവർ കട്ട് ഇല്ലാതെ മറ്റ് മാർഗമല്ലെന്നാണ് കെഎസ്ഇബിയുടെ നിലപാട്.
പലയിടത്തും വൈദ്യുതി വിതരണം ഇടക്കിടെ തടസ്സപ്പെടുന്നു. ഓവർ ലോഡ് കാരണമാണ് വൈദ്യുതി മുടക്കമെന്നും കെഎസ്ഇബി വിശദീകരിച്ചു. അമിത ലോഡ് കാരണം ഇതുവരെ 700 ലധികം ട്രാൻസ്ഫോർമറുകൾ കേടായി. ഫീഡറുകളിൽ തടസം നേരിടുന്നുണ്ട്. പീക്ക് സമയത്ത് വൈദ്യുതി വിതരണം കടുത്ത പ്രതിസന്ധിയിലാണ്. സാഹചര്യം ചർച്ച ചെയ്യാൻ നാളെ കെഎസ്ഇബി ഉന്നതതല യോഗം ചേരും. കഴിഞ്ഞ ദിവസം 11.31 കോടി യൂണിറ്റാണ് ഉപയോഗിച്ചത്.
2016 മുതൽ ലോഡ് ഷെഡിങ് ഏർപ്പെടുത്താത്തത് വലിയ നേട്ടമായാണ് എൽഡിഎഫ് ഉയർത്തിക്കാട്ടിയിരുന്നത്. അതുകൊണ്ട് തന്നെ സർക്കാറിന്റെയും മുന്നണിയുടെയും നിലപാട് നിർണായകമാകും.
Kerala to face crucial power issue, says minister K Krishnankutty















