
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഏകദേശം 463,000 കിയ എസ്യുവി വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. മുന്‍ സീറ്റുകള്‍ക്ക് തീപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കിയ 463,000 ടെല്ലുറൈഡ് എസ്യുവികളാണ് തിരിച്ചുവിളിക്കുന്നത്. ഇത് സംബന്ധിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ എസ്യുവികളുടെ ഉടമകള്‍ക്ക് കിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍ സീറ്റുകള്‍ കത്താന്‍ സാധ്യതയുള്ളതിനാല്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതുവരെ വാഹനങ്ങള്‍ അവ കെട്ടിടങ്ങള്‍ക്ക് പുറത്ത് പാര്‍ക്ക് ചെയ്യാനും നിര്‍ദേശമുണ്ട്.
എസ്യുവികളുടെ മുന്‍വശത്തെ പവര്‍ സീറ്റുകളിലെ സീറ്റ് കണ്‍ട്രോള്‍ സ്വിച്ചുകളിലെ തകരാര്‍ മൂലം തീപിടിക്കാനുള്ള സാധ്യതയും തെറ്റായി പ്രവര്‍ത്തിക്കാനുള്ള സാധ്യതയുമുണ്ടെന്ന് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷനില്‍ ഫയല്‍ ചെയ്ത തിരിച്ചുവിളിക്കല്‍ രേഖകള്‍ പറയുന്നു.
2020 മുതല്‍ 2024 വരെയുള്ള Kia Telluride മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. മൂന്ന് നിര സീറ്റുകളുള്ള ടെല്ലുറൈഡ് എസ്യുവി, കൊറിയന്‍ വാഹന നിര്‍മ്മാതാക്കളുടെ വളരെ ജനപ്രിയ മോഡലാണ്. കാലിഫോര്‍ണിയയില്‍ രൂപകല്‍പ്പന ചെയ്ത് ജോര്‍ജിയയില്‍ നിര്‍മ്മിച്ച ടെല്ലുറൈഡ് അമേരിക്കക്കാരെ ആകര്‍ഷിക്കുന്നതിനായി പ്രത്യേകം നിര്‍മ്മിച്ചതാണ്. 2022-ല്‍ ഒരു ഉപഭോക്താവ് അവരുടെ ടെല്ലുറൈഡിന്റെ ഡ്രൈവര്‍ സീറ്റിനടിയില്‍ നിന്ന് പുക വരുന്നതായി റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് ഈ പ്രശ്‌നം ആദ്യമായി ശ്രദ്ധിച്ചത്. 2023-ല്‍, മറ്റൊരു ഉപഭോക്താവ് പാസഞ്ചര്‍ സൈഡ് പവര്‍ സീറ്റില്‍ നിന്ന് പുക വരുന്നതായി പരാതിപ്പെട്ടിരുന്നു.