ഡാളസിൽ ആദ്യമായി സംഘടിപ്പിക്കുന്ന വടംവലി മാമാങ്കത്തിന്റെ കിക്ക് ഓഫ് ഉജ്വലമായി

ഡാളസ്: ഡാളസിൽ ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയ വടംവലി മാമാങ്കത്തിന്റെ കിക്കോഫ് ജൂൺ 14 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഡാളസ് കേരള അസോസിയേഷനിൽ വെച്ച് നടത്തപ്പെട്ടു. കേരള അസോസിയേഷൻ ഓഫ് ഡാളസ്, ഇന്ത്യ കൾച്ചറൽ എജുക്കേഷൻ സെൻറർ സംയുക്തമായിട്ടാണ് ദേശീയ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. കുവൈറ്റിലെ തീപിടുത്തത്തിൽ മരണപ്പെട്ട പ്രിയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു ഒരു നിമിഷം മൗനം ആചരിച്ചുകൊണ്ടാണ് പരിപാടിക്കു തുടക്കം കുറിച്ചത്.

ജൂൺ 22 ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് ആവേശകരമായ മത്സരം നടക്കുകയെന്നു സ്വാഗതം ആശംസിച്ചുകൊണ്ട് ഷിജു എബ്രഹാം (ഐസിഇസി പ്രസിഡന്റ്) പറഞ്ഞു.

ഗാർലാൻഡ് സിറ്റിയിലുള്ള സെൻറ് തോമസ് കാത്തലിക്ക് ചർച്ച് പാർക്കിങ് ലോട്ടിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നതെന്നും പുരുഷന്മാരുടെ 9 ടീമുകളും വനിതകളുടെ മൂന്ന് ടീമുകളുമാണ് മാറ്റുരയ്ക്കുന്നത്. പരിപാടിയെക്കുറിച്ച് ജോസി ആങ്ങിലിവേലിലും , സുബി ഫിലിപ്പും വിവിധ പ്രോഗ്രാം ചുമതലയുള്ള ജെയ്സി രാജു, അനസ്വീർ മാംമ്പിള്ളി, സാബു മുകളടി, വിനോദ് ജോർജ്,ടോമി നെല്ലുവേലിൽ,ദീപക് നായർ എന്നിവരും യോഗത്തിൽ വിശദീകരിച്ചു. മത്സര വിജയികൾക്കുള്ള ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്ന ഹിമാലയൻ വാലി ഫുഡ്സ് ഡയറക്ടർ ഫ്രിക്സ്മോൻ മൈക്കിൾ, ഫോട്ടോഗ്രാഫി സൺ ഷൈൻ ഉടമ ബെന്നിജോൺ, അസോസിയേഷൻ ഭാരവാഹികൾ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ, മീന ലോറൻസ് ചിറ്റിലപ്പിള്ളി, ഡാളസ് യൂത്തിനെ പ്രതിനിധീകരിച്ചു ജിജി പി സ്കറിയാ, സിജു വി ജോർജ് ( കേരള ലിറ്റററി സൊസൈറ്റി)തുടങ്ങി പല പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

ട്രോഫി അനാച്ഛാദനം പ്രദീപ് നാഗനൂലിൽ & ഷിജു അബ്രഹാം എന്നിവർ ചേർന്ന് നിർവഹിച്ചു. കേരളത്തിൽ നിന്നും എത്തിച്ചേർന്ന സാഹിത്യകാരനും നോവലിസ്റ്റുമായ ത്രിവിക്രമൻ രചിച്ച പുതിയ നോവലുകളുടെ കോപ്പി മലയാളം ലൈബ്രറിയിലേക്ക് നൽകിയത് ലൈബ്രറി ഡയറക്ടർ ബേബി കൊടുവത്തു പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ഏറ്റു വാങ്ങി. സെക്രട്ടറി മഞ്ജിത് കൈനിക്കര എല്ലാവരെയും വടംവലി മാമാങ്കത്തിലേക്ക് ക്ഷണിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

More Stories from this section

family-dental
witywide