
കിഴക്കേ നട്ടാശേരി: കൊച്ചു പാലത്താനത്ത് കെ.ജെ. ജോസഫ് (93) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച മൂന്നിന് കിഴക്കേനട്ടാശേരി തിരുക്കുടുംബ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: പരേതയായ മറിയാമ്മ ജോസഫ് മാളേയ്ക്കത്തറയില്‍ കുടുംബാംഗം. മക്കള്‍: കുഞ്ഞുമോന്‍ ജോസഫ്, ബേബി കെ. ജോസഫ് (ക്ലാസിമെന്‍ഡ്രസ് മേക്കേഴ്‌സ്), കെ.ജെ. തോമസ് (ഇറ്റലി), സാബു കെ. ജോസഫ്, റജി കെ. ജോസഫ് (ഇരുവരും യുഎസ്), അലക്‌സ് കെ.ജോസഫ് (ഇറ്റലി). മരുമക്കള്‍: അമ്മിണി ജോസഫ് മാധവപ്പള്ളില്‍ (കല്ലറ), സുജ മാത്യു റോസാലയം മശേരി (റിട്ട. പഞ്ചായത്ത് സെക്രട്ടറി), നിമ മൂര്‍ത്തിക്കല്‍ പുഴിക്കോല്‍ (ഇറ്റലി), മിനിമോള്‍ സ്റ്റീഫന്‍ ചീക്കപ്പാറയില്‍ (ഇടക്കോലി), ഷീനാ മുഴയില്‍ നാഗമ്പടം (ഇരുവരും യുഎസ്), ബിനു കുറുപ്പന്‍ കിഴക്കേതില്‍ നീണ്ടുര്‍ (ഇറ്റലി). മൃതദേഹം ബുധനാഴ്ച രാവിലെ എട്ടിന് വസതിയില്‍ കൊണ്ടുവരും.













