ക്നാനായ റീജൻ ചിക്കാഗോ ഫൊറോന പാരിഷ് കൗൺസിൽ സംഗമം 

ലിൻസ് താന്നിച്ചുവട്ടിൽ

ചിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്നാനായ റീജയന്റെ ആഭിമുഖ്യത്തിൽ ചിക്കാഗോ ഫൊറോന പാരിഷ് കൗൺസിൽ സംഗമം ചിക്കാഗോ സെൻറ്. മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ ഫെബ്രുവരി 10ന് നടന്നു. ഫൊറോനയിലെ എല്ലാ ഇടവകകളിലെയും പാരീഷ് കൗൺസിൽ അംഗങ്ങളുടെ സംഗമമായിരുന്നു ഇത്. ക്നാനായ റീജൻ സയറക്ടറും ഫൊറോന വികാരിയുമായ ഫാ.തോമസ് മുളവനാൽ ഈ സംഗമം ഉദ്ഘാടനം ചെയ്തു.

ഇടവകയിലെ പാരീഷ് കൗൺസിൽ അംഗങ്ങളുടെയും കൈക്കാരന്മാരുടെയും ഉത്തരവാദിത്തങ്ങളെയും ദൗത്യങ്ങളെയും കുറിച്ചും കാനൻ നിയമങ്ങളുടെയും സിറോ മലബാർ സഭയുടെ പൊതു നിയമങ്ങളുടെയും രൂപതാ നിയമാവലിയുടെയും അടിസ്ഥാനത്തിൽ ചിക്കാഗോ രൂപതയുടെ വൈസ് ചാൻസലർ ഫാ.ജോൺസൺ കോവൂർപുത്തൻപുരയിൽ ക്ലാസ്സ് നയിച്ചു.  ഡിട്രോയിറ്റ് സെൻറ്.മേരീസ് പള്ളി വികാരി ഫാ.ജോസ് തറയ്ക്കൽ , ചിക്കാഗോ സെന്റ് മേരീസ് പള്ളി വികാരി ഫാ.സിജു മുടക്കോടിയിൽ,അസി. വികാരി ഫാ. ജോഷി വലിയവീട്ടിൽ , ചിക്കാഗോ തിരുഹൃദയ ഇടവക അസി. വികാരി, ഫാ. ബിൻസ് ചേത്തലിൽ, ഓരോ ഇടവകയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പാരീഷ് കൗൺസിൽ അംഗങ്ങളും ഫൊറോനയുടെ കർമപരിപാടികളുടെ രൂപീകരണത്തിന് കളമൊരുക്കുന്ന ഈ സംഗമത്തിൽ പങ്കെടുത്തു.

Knanaya Region Chicago Forane parish Council meet

More Stories from this section

family-dental
witywide