ക്‌നാനായ റീജൻ ദിനാചരണം: മേയ് 5ന് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

സിജോയ് പറപ്പള്ളിൽ

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ റീജൺ ദിനാചരണത്തോടനുബന്ധിച്ചു ക്‌നാനായ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ക്‌നാനായ കാത്തലിക് റീജനിലുളള ഇടവകളിലേയും മിഷനുകളിലേയും നാലാം ഗ്രേഡ് മുതലുള്ള മതബോധന വിദ്യാർത്ഥികൾക്ക് മേയ് അഞ്ചിനു നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാം. ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജനൽ കമ്മിറ്റിയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.

അമേരിക്കയിലെ മുഴുവൻ ക്‌നാനായ കത്തോലിക്കാർക്കായി 2006 ഏപ്രിൽ മുപ്പതാം തീയതിയാണ് ചിക്കാഗോ രൂപതയിൽ ക്‌നാനായ റീജൻ സ്ഥാപിക്കുന്നത്. ഫാ. എബ്രഹാം മുത്തോലത്തിനെ റീജന്റെ ആദ്യ ഡിറക്ടറായി നിയമിക്കുകയും അനേകം ക്‌നാനായ പള്ളികൾ സ്ഥാപിക്കുവാൻ അദ്ദേഹം നേതൃത്വം നൽകുകയും ചെയ്‌തു. 2014 മുതൽ ഫാ. തോമസ് മുളവനാൽ ക്‌നാനായ റീജൻ്റെ ഡിറക്ടറും വികാരി ജനറാളുമായി സ്തുത്യർഹമായി സേവനമനുഷ്ഠിക്കുന്നു. വളർച്ചയുടെ ഭാഗമായി ക്‌നാനായ റീജനിൽ ഇന്ന് അഞ്ചു ഫൊറോനാകളിലായി 15 ഇടവക ദേവാലയങ്ങളും 8 മിഷനുകളുമുണ്ട്. ചെറുപുഷ്‌പ മിഷൻ ലീഗിന്റെ റീജൺൽ കമ്മിറ്റി നാല് വർഷം മുൻപ് നിലവിൽ വരുകയും ക്‌നാനായ റീജണിലെ എല്ലാ ഇടവകളിലും മിഷൻലീഗ് സംഘടന വളരെ സജീവമായി പ്രവർത്തിച്ചു വരുകയും ചെയ്യുന്നു.

Knanaya Region day Celebration