യുഎസ് വൈസ് പ്രസിഡൻ്റ് സ്ഥാനാർഥി ജെ ഡി വാൻസ് ഇന്ത്യയുടെ മരുമകൻ, ഭാര്യ ഉഷ ഇന്ത്യൻ വംശജ

ട്രംപ് നയിക്കുന്ന റിപ്പബ്ളിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡൻ്റ് സ്ഥാനാർഥി ജെഡി വാൻസ് ഇന്ത്യയുടെ മരുമകൻ. വാൻസിൻ്റെ ഭാര്യ ഉഷ ചിലുകുരിയുടെ മാതാപിതാക്കൾ ആന്ധ്രപേദേശിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ്. ഉഷ ഇന്ന് അറിയപ്പെടുന്ന അഭിഭാഷകയാണ്. യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദവും കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. യേൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴാണ് വാൻസിനെ കണ്ടു മുട്ടുന്നത്. അവിടെ ഒരു അക്കാദമിക് പ്രോജക്ടിന്റെ ഭാഗമായി ഇരുവരും ഒന്നിച്ചു പ്രവർത്തിച്ചിരുന്നു.

വർഷങ്ങളുടെ പ്രണയത്തിനു ശേഷം 2014 ൽ കെൻ്റക്കിയിൽ വച്ച് ഇരുവരും വിവാഹിതരായി. ഉഷയും മതാപിതാക്കളും ഹിന്ദു മത വിശ്വാസികളാണ്. ഹിന്ദു മത ആചാര പ്രകാരം ഇരുവരും വിവാഹിതരായിട്ടുണ്ട്. ഇവാൻ, വിവേക്, മിറാബെൽ എന്നിങ്ങനെ മൂന്ന് കുട്ടികളുണ്ട്. 2021ലാണ് മൂന്നാമത്തെ കുട്ടി ജനിച്ചത് . “എല്ലാവരും ഞങ്ങളുടെ ആദ്യത്തെ പെൺകുട്ടി മിറാബെൽ റോസ് വാൻസിനെ കാണൂ. അമ്മയും കുഞ്ഞും രണ്ടുപേരും സുഖമായിരിക്കുന്നു, ഈ ക്രിസ്മസ് സീസണിൽ ഞങ്ങൾ വളരെ സന്തോഷത്തിലാണ്, ” 2021 ൽ മകൾ ജനിച്ചപ്പോൾ വാൻസ് തൻ്റെ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റ് ഇങ്ങനെയായിരുന്നു.

തൻ്റെ ജോലിയും കുടുംബജീവിതവും സന്തുലിതമാക്കി നിർത്തുന്നതിൽ ഉഷയുടെ സ്വാധീനം വലുതാണെന്ന് വാൻസ് പല തവണ വ്യക്തമാക്കിയിട്ടുണ്ട്. തൻ്റെ കാര്യങ്ങളിൽ നിരന്തരം പ്രോത്സാഹിപ്പിക്കുകയും താങ്ങായി നിൽക്കുകയും ചെയ്യുന്ന ഏറ്റവും വലിയ ശക്തികളിലൊന്ന് ഉഷയാണ് എന്ന് വാൻസ് ,മെഗിൻ കെല്ലി ഷോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

ഇരുവരും രണ്ട് മത വിശ്വാസങ്ങൾ പിന്തുടരുന്നവരാണ് എന്ന് ഫോക്‌സ് ആൻഡ് ഫ്രണ്ട്‌സിന് നൽകിയ അഭിമുഖത്തിൽ വാൻസും ഉഷയും വ്യക്തമാക്കിയിട്ടുണ്ട്. “ഞാൻ മതപരമായ കുടുംബത്തിലാണ് വളർന്നത്. എൻ്റെ മാതാപിതാക്കൾ. ഹിന്ദു മത വിശ്വാസികളാണ്. ആ മൂല്യങ്ങളാണ് അവരെ നല്ല മാതാപിതാക്കളാക്കി മാറ്റിയത്, അത് അവരെ വളരെ നല്ല വ്യക്തികളാക്കി മാറ്റുന്നു. എൻ്റെ അനുഭവമാണത്. ” ഉഷ പറഞ്ഞു.

“അദ്ദേഹം എത്ര കഠിനാധ്വാനം ചെയ്യുന്നുവെന്നും എത്ര സർഗ്ഗാത്മകതയുള്ള വ്യക്തിയാണെന്നും ആളുകൾക്ക് അറിയില്ല. അദ്ദേഹത്തിന്റെ വാക്കുകളും പ്രവർത്തികളുമെല്ലാം മികച്ച ചിന്തയുടെ അടിത്തറയിൽ നിന്നാണ് വരുന്നത്. അദ്ദേഹം എപ്പോഴും മികച്ചത് ചെയ്യാൻ ശ്രമിക്കുന്നു,” ഉഷ വാൻസ് പറഞ്ഞു.

know Usha Chilukuri ,wife of Jd Vance, trump’s running mate


More Stories from this section

family-dental
witywide