
കോഴിക്കോട്: സംസ്ഥാനത്ത് വന്യ ജീവി ആക്രമണം തുടരുന്നു. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വയോധികന്‍ മരിച്ചു. പാലാട്ടിയില്‍ എബ്രഹാം എന്ന അവറാച്ചനാണ് (70) മരിച്ചത്. അബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
അതേസമയം, ജില്ലാ കളക്ടര്‍ എത്തി അക്രമിച്ച കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിടുകയും മരിച്ച അബ്രഹാമിന്റെ കുടുംബത്തിന് അടിയന്തര സഹായമായി 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനും ആവശ്യപ്പെട്ട് കോഴിക്കോട് വലിയ തരത്തിലുള്ള പ്രതിഷേധം നടക്കുകയാണ്.
മാത്രമല്ല, മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്.
എബ്രഹാം കശുവണ്ടി ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണമുണ്ടായത്.














