വീണ്ടും മനുഷ്യ ജീവൻ അപഹാരിച്ച് കാട്ടാനയാക്രമണം. ഇടുക്കി പീരുമേട്ടിൽ കാട്ടാന അക്രമണത്തിൽ ആദിവാസി സ്ത്രീക്കാണ് ജീവൻ നഷ്ടമായത്. സീതയാണ് കാട്ടാന ആക്രമണത്തെ തുടർന്ന് മരിച്ചത്.
തോട്ടപ്പുരയിൽ താമസിക്കുന്ന സീതയെ വനത്തിൽ വിറക് ശേഖരിക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സീതയുടെ ഭർത്താവ് ബിനുവിനും പരിക്കേറ്റിറ്റുണ്ട്.













