
കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി പ്രമുഖ വ്യവസായികളായ യൂസഫലിയും രവിപിള്ളയും രംഗത്ത്. യൂസഫലി ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് അറിയിച്ചു. രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാകും ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപ നോർക്ക വഴി സഹായം ലഭ്യമാകും.
കുവൈത്തിലെ തീപ്പിടിത്തത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും ഇന്നു ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അടിയന്തിരമായി കുവൈത്തിൽ എത്താനും തീരുമാനിച്ചിട്ടുണ്ട്.