ഒടുവിൽ കേന്ദ്രത്തിന്‍റെ ഉറപ്പ്, ‘വയനാട് ദുരന്തത്തിൽ പ്രത്യേക പാക്കേജ് അനുവദിക്കും’; കേന്ദ്ര ധനമന്ത്രി ഉറപ്പ് പറഞ്ഞെന്ന് കെവി തോമസ്

ദില്ലി: കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം നൽകുന്ന കേരളത്തിന്‍റെ പരാതികൾക്ക് ഒടുവിൽ തീർപ്പാക്കുന്നുവെന്ന് സൂചന. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന് കേന്ദ്ര സര്‍ക്കാർ പ്രത്യേക പാക്കേജ് അനുവദിക്കുമെന്നാണ് വിവരം. ഇക്കാര്യം ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉറപ്പുനല്‍കിയതായി ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് ധനമന്ത്രിക്ക് ലഭിച്ചതായും കൂടുതല്‍ സാങ്കേതിക തടസം ഉണ്ടാകില്ലെന്നും അധികം വൈകാതെ തന്നെ പ്രത്യേക പാക്കേജ് കേരളത്തിന് ലഭിക്കുമെന്നും കെ വി തോമസ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. വയനാട് ദുരന്തത്തില്‍ പ്രത്യേക പാക്കേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനുമായി കെവി തോമസ് ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് കെവി തോമസിന്റെ പ്രതികരണം. ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വിവരിച്ചു.

സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുമെന്ന് ധനകാര്യ മന്ത്രി പറഞ്ഞതായി കെ വി തോമസ് വ്യക്തമാക്കി.ദുരിതം അനുഭവിക്കുന്ന വിദ്യാർത്ഥികളുടെയും കർഷകരുടെയും വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് നിർമല സീതാരാമൻ അറിയിച്ചതായും കെ വി തോമസ് വിവരിച്ചു.

More Stories from this section

family-dental
witywide