ലാനാ സാഹിത്യോൽസവം നവംബർ 1 മുതൽ 3 വരെ ന്യൂയോർക്കിൽ, ഇ. സന്തോഷ്‌കുമാർ മുഖ്യാതിഥി

ന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ സാഹിത്യോൽസവവും സമ്മേളനവും നവംബർ ഒന്നു മുതൽ മൂന്നു വരെ ന്യൂയോർക്കിലെ കേരളാ സെൻറ്ററിൽ( അക്ഷരനഗരി) നടക്കും. മലയാളത്തിലെ പ്രമുഖ എഴുത്തുകാരൻ ഇ. സന്തോഷ്‌കുമാർ മുഖ്യാതിഥിയായി എത്തിച്ചേരുന്ന സമ്മേളനത്തിൽ നോർത്ത് അമേരിക്കയിലെ മലയാളി എഴുത്തുകാരുടെയും സാഹിത്യ പ്രേമികളുടെയും വലിയ നിര പങ്കെടുക്കും.

പുതുതലമുറ എഴുത്തുകാരിൽ ശ്രദ്ധേയനായ ഇ.സന്തോഷ് കുമാർ 2006ലും, 2012ലും കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ‘ചാവുകളി’ ‘അന്ധകാരനഴി’ ‘ജ്ഞാനഭാരം’, ‘പാവകളുടെ വീട്’ എന്നീ രചനകൾ ഇതിനകം തന്നെ മലയാള വായനക്കു പുതിയ അനുഭവങ്ങൾ സമ്മാനിച്ചു. അദ്ദേഹത്തിൻ്റെ രചനയിൽ രണ്ട് മുഴുനീള നോവലുകളും ആറ് നോവലെറ്റുകളും അറുപതിലധികം ചെറുകഥകളും ഉൾപ്പെടുന്നു.

മൂന്നുദിവസം നീണ്ടുനിൽക്കുന്ന സാഹിത്യോത്സവത്തിൽ മലയാള സാഹിത്യ സംബന്ധിയായ ചർച്ചകൾ, പഠനകളരികൾ, വിനോദങ്ങൾ ഒക്കെ ക്രമീകരിച്ചിട്ടുണ്ട്. ഭാഷയെ സ്നേഹിക്കുന്നവർക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങൾ ചേർത്തിണക്കിയ സമ്പൂർണ്ണ സമ്മേളനം നോർത്ത് അമേരിക്കയിലെ സാഹിത്യ സ്നേഹികൾക്ക് ഓർമ്മയിൽ സൂക്ഷിക്കാനുള്ള അനുഭവം ആകുമെന്നു സംഘാടകർ അറിയിക്കുന്നു. സമ്മേളനത്തിൽ ലാനയുടെ മുൻകാല പ്രവർത്തകരെ ആദരിക്കുകയും അനുസ്മരിക്കുകയും ചെയ്യും.

ജേക്കബ് ജോൺ, മനോഹർ തോമസ്, ജെ. മാത്യൂസ്, സാംസി കൊടുമൺ, സന്തോഷ് പാലാ, രാജു തോമസ്, കെ. കെ. ജോൺസൺ, കോരസൺ വർഗീസ്, ജോസ് കാടാപ്പുറം, നിർമലാ ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സമ്മേളന വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്; മനോഹർ തോമസ് (917-9742670), ജെ. മാത്യൂസ് (914-4501442). സമ്മേളനത്തിൽ പങ്കെടുക്കാൻ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം.

LANA Literature Festival From November 1 to 3 in Newyork

More Stories from this section

family-dental
witywide