അത്ഭുതങ്ങൾ സംഭവിക്കട്ടെ, ഇന്ത്യ മുന്നണി അധികാരത്തിലേറട്ടെ; പ്രാർത്ഥന പങ്കുവച്ച് ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ ഇന്ത്യ മുന്നണി അധികാരത്തിലേറട്ടെയെന്ന പ്രാർത്ഥനയുമായി ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ രംഗത്ത്. തെരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ സംഭവിക്കട്ടെയെന്നും ഇന്ത്യാ മുന്നണി അധികാരത്തിൽ വരട്ടെയെന്നുമാണ് ലത്തീൻ സഭ ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ പറഞ്ഞത്. ചങ്ങനാശ്ശേരി അതിരൂപത ദിനം ഉദ്ഘാടനം ചെയ്യവേയൊണ് ലത്തീൻ ആർച്ച് ബിഷപ്പ്, ഇന്ത്യ മുന്നണി അധികാരത്തിലേറാനായി ആശംസയും പ്രാർത്ഥനയും പങ്കുവച്ചത്.

More Stories from this section

family-dental
witywide