
45 വര്‍ഷത്തിലധികമായ സ്‌നേഹത്തിന്റെയും , ത്യാഗത്തിന്റെയും , കൂട്ടയ്മയുടെയും ആഘോഷം . ബെല്‍വുഡിലുള്ള മാര്‍ തോമാ ശ്ലീഹാ കത്തിഡ്രലില്‍ നവംബര്‍ 30-ാം തിയതി ശനിയാഴ്ച രാവിലെ 10.30 ന് Legacy of Love എന്ന പേരില്‍ ഒരു അതുല്യമായ ചടങ്ങ് നടത്തപ്പെടുന്നു.
ഈ ചടങ്ങില്‍ ദീര്‍ഘകാല ദാമ്പത്യജീവിതം നയിച്ച ദമ്പതികളുടെ സ്‌നേഹവും സമര്‍പ്പണവും ആദരിക്കുകയും അവരുടെ വിശ്വാസപൂര്‍ണ കൂട്ടായ്മ ആഘോഷിക്കുകയും ചെയ്യുന്നു. കൂടാതെ, പ്രിയപ്പെട്ടവരില്‍ നിത്യവിശ്രമം പ്രാപിച്ചവരെ സ്മരിച്ച് അവരുടെ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും പാരമ്പര്യം
അനുസ്മരിക്കുകയും ചെയ്യുന്നു.
വിവാഹത്തിന്റെ ദൈവികസാക്ഷ്യം ഉള്‍കൊണ്ട് കൊണ്ടുള്ള ഈ വിശുദ്ധ ചടങ്ങ് ബിഷപ്പുമാരായ മാര്‍ ജോയി ആലപ്പാട്ട്, മാര്‍ ജേക്കബ്ബ് അങ്ങാടിയത്ത്, വികാരി ജനറലും ഇടവക വികാരിയുമായ ഫ: തോമസ് കടുകപ്പിള്ളി, വികാരി ജനറല്‍ ഫാ. ജോണ്‍ മേലെപ്പുറം, അസി. വികാരി ഫാ. ജോയല്‍ പയസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്നതായിരിക്കും.
സേനഹത്തിന്റെയും വിശ്വാസത്തിന്റെയും ദൈവിക അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന ഈ ചടങ്ങ് വിശ്വാസികള്‍ക്ക് ദൈവിക അനുഗ്രഹത്തിന്റെ പുത്തന്‍ അനുഭവമായിരിക്കും.
കൈക്കാരന്മാരായ ബിജി സി മാണി , സന്തോഷ് കാട്ടുക്കാരന്‍ , വിവിഷ് ജേക്കബ്ബ് , ബോബി ചിറയില്‍ എന്നിവര്‍ ആത്മിയതയും കുടുംബസ്‌നേഹവും ആഘോഷിക്കുന്ന ഈ വിശുദ്ധ ദിവസത്തിലേക്ക് എല്ലാ വിശാസികളെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.











