ലോകപ്രശസ്ത തബലവാദകൻ ഉസ്താദ് സാക്കിർ ഹുസൈൻ അത്യാസന്ന നിലയിൽ സാൻഫ്രാൻസിസ്കോ ആശുപത്രിയിൽ, മരിച്ചെന്ന് തെറ്റായ വാർത്ത പ്രചരിച്ചു

ന്യൂയോർക്ക്: ലോകപ്രശസ്ത തബലവാദകൻ ഉസ്താദ് സാക്കിർ ഹുസൈന്റെ(73) ആരോഗ്യനില മോശമാണെന്ന് റിപ്പോർട്ട്. ഹൃദ്രോഗബാധിതനായ അദ്ദേഹത്തെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയെന്ന് സുഹൃത്തും പുല്ലാങ്കുഴൽ വാദകനുമായ രാകേഷ് ചൗരസ്യ ഞായറാഴ്ച അറിയിച്ചു.

രക്തസമ്മർദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാക്കിർ ഹുസൈന്റെ മടങ്ങിവരവിനായി പ്രാർഥിക്കണമെന്ന് കുടുംബം അഭ്യർഥിച്ചു.

അതേസമയം, അദ്ദേഹം മരിച്ചതായി വാർത്ത പ്രചരിച്ചതോടെ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമുൾപ്പെടെ അനുശോചനമറിയിച്ചു. ഞായറാഴ്ച രാത്രി 11- ഓടെയാണ് സാമൂഹികമാധ്യമങ്ങളിലും പ്രമുഖ വാർത്താ ചാനലുകളിലും പത്രങ്ങളുടെ വെബ്സൈറ്റുകളിലും സാക്കിർ ഹുസൈന്റെ മരണവാർത്ത പ്രചരിച്ചത്.

കേന്ദ്ര വാർത്താവിനിമയ മന്ത്രാലയവും സാക്കിർ ഹുസൈന് ആദരമർപ്പിച്ച് എക്സിൽ പോസ്റ്റിട്ടു. , സാക്കിർ ഹുസൈന്റെ ബന്ധുക്കൾ മരണവാർത്ത നിഷേധിച്ചതോടെ മാധ്യമങ്ങൾ വാർത്തകൾ പിൻവലിച്ചു.

Legendary tabla maestro Zakir Hussain in critical condition in US

More Stories from this section

family-dental
witywide