
രാജ്കോട്ട്: രാജ്കോട്ടിലെ ഇരട്ട സെഞ്ചുറിയിലൂടെ ഒരുപിടി റെക്കോർഡുകളാണ് 22കാരനായ യശസ്വീ ജയ്സ്വാൾ സ്വന്തമാക്കിയത്. 236 പന്തുകൾ നേരിട്ട ജയ്സ്വാൾ 14 ഫോറും 12 സിക്സും ഉൾപ്പടെ 214 റൺസുമായി പുറത്താവാതെ നിന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ജയ്സ്വാൾ ഇരട്ടസെഞ്ച്വറി നേടുന്നത്. ഇന്ത്യക്കായി ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന ഇടംകൈയൻ ബാറ്ററാണ് ജയ്സ്വാൾ. മൂന്ന് ടെസ്റ്റിൽ ജയ്സ്വാൾ രണ്ട് ഇരട്ടസെഞ്ച്വറിയോടെ നേടിയത് 545 റൺസാണ്. 2007 ൽ പാകിസ്ഥാനെതിരെ ഇന്ത്യയിൽ സൗരവ് ഗാംഗുലി നേടിയ 534 റൺസിന്റെ റെക്കോർഡാണ് ജയ്സ്വാൾ മറികടന്നത്.
ടെസ്റ്റ് ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സർ പറത്തിയ വസീം അക്രത്തിന്റെ റെക്കോർഡിന് ഒപ്പമെത്താനും ജയ്സ്വാളിന് കഴിഞ്ഞു. ഇരുവരും നേടിയത് 12 സിക്സർ വീതം. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്കായി ഇരട്ടസെഞ്ച്വറി നേടുന്ന ഏഴാമത്തെ ഇന്ത്യൻ ബാറ്ററാണ് മുംബൈ താരം. 2006 ൽ വെസ്റ്റ് ഇൻഡീസിനെതിരെ വസീം ജാഫറാണ് ഇന്ത്യക്കായി അവസാനമായി രണ്ടാം ഇന്നിംഗ്സിൽ ഇരട്ടസെഞ്ച്വറി നേടിയത്. വിനോദ് കാംബ്ലിക്ക് ശേഷം തുടർച്ചയായ രണ്ട് ടെസ്റ്റിൽ ഇരട്ടസെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻതാരമെന്ന നേട്ടവും ജയ്സ്വാൾ സ്വന്താക്കി. ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സർ പറത്തുന്ന താരവും ഇപ്പോൾ ജയ്സ്വാളാണ്. ഇംഗ്ലണ്ടിനെതിരെ ജയ്സ്വാൾ നേടിയത് 20 സിക്സർ. 19 സികസർ നേടിയ രോഹിത് ശർമ്മയുടെ റെക്കോർഡാണ് മറികടന്നത്.
List Of Records Created By Yashasvi Jaiswal During His 214 Run Knock Against England In 3rd Test