
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൻ ( മാഗ്) പുതിയ ക്യാംപെയ്ൻ ആരംഭിക്കുന്നു. ഹൂസ്റ്റണിൽ നിന്ന് ഡൽഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നിങ്ങനെ ഏതെങ്കിലും ഇന്ത്യൻ സിറ്റിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നതിനായി ഒപ്പ് ശേഖരണം നടത്തുക എന്നതാണ് ക്യാംപെയിൻ ലക്ഷ്യമിടുന്നത്. ഹൂസ്റ്റണിലും പരിസരങ്ങളിലുമുള്ള ദക്ഷിണേന്ത്യൻ സമൂഹത്തിന്റെ ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്ര സുഗമമാക്കാനാണ് പുതിയ ക്യാംപെയ്ൻ
ഹൂസ്റ്റണിൽ 1500,00-ലധികം ഇന്ത്യക്കാർ, ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിൽ തന്നെ 50 ശതമാനത്തിൽ അധികം ദക്ഷിണേന്ത്യയിൽ നിന്നുള്ളവരാണ്. നിലവിൽ, ഹൂസ്റ്റണിനും ഇന്ത്യയ്ക്കും ഇടയിലെ യാത്രയ്ക്ക് ചെലവേറിയ, ദീർഘസമയമെടുക്കുന്നതുമായ ഫ്ലൈറ്റുകളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ട്.
അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ആരംഭിച്ച ഈ ക്യാംപെയിനിൽ പങ്കുചേരാൻ എല്ലാവരെയും ആഹ്വാനം ചെയ്യുന്നു. https://www.change.org/EstablishDirectFlightsfromHoustontoSouthIndia
MAGH campaign for Direct flight for India