
മലപ്പുറം: നിഷ്ക്കളങ്കരായ മനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജന മനസ്സുകളുടെ ഒരുമയാണ് ഇവിടെയുള്ളത്. മതനിരപേക്ഷതയുടെ നാടാണ് മലപ്പുറം. എന്നാല്‍ സിനിമകളില്‍ ചിലര്‍ മലപ്പുറത്തെ വികൃതമായി ചിത്രീകരിച്ചെന്നും ഹിന്ദുത്വ വര്‍ഗീയ പ്രചാരണത്തിന്റെ ഭാഗമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരം പ്രചാരണം നടത്തുന്നവര്‍ അതില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് ദേശാഭിമാനി സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 60കളില്‍ ലൂഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്ന് മുസ്ലിം ലീഗുമായി സിപിഐഎമ്മിനുണ്ടായിരുന്ന പഴയ ബന്ധം ഓര്‍മ്മിപ്പിച്ച മുഖ്യമന്ത്രി പറഞ്ഞു. ‘അറുപതുകളില്‍ ലീഗുമായി സഹകരിച്ച കാലമുണ്ടായിരുന്നു. അന്ന് പലരും ആക്ഷേപിച്ചു. ആരാണ് അന്ന് അധിക്ഷേപിച്ചതെന്നു ഇപ്പോള്‍ പറയുന്നില്ല എന്നും പിണറായി വ്യക്തമാക്കി.