
ന്യൂഡല്‍ഹി: യുകെയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബ്രാഡ്‌ഫോര്‍ഡ് റോയല്‍ ഇന്‍ഫോമറി ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശി വൈശാഖ് രമേശി(35)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം.
ഒരു വര്‍ഷം മുന്‍പ് യുകെയിലെത്തിയ വൈശാഖിന്റെ ഭാര്യ ശരണ്യ യുകെയിലെത്തിയത് മൂന്നാഴ്ച മുന്‍പ് മാത്രമാണ്. പ്രാദേശിക മലയാളി കൂട്ടായ്മകളില്‍ സജീവമായിരുന്ന വൈശാഖിന് നല്ലൊരു സുഹൃദ്വലയം ഇവിടുണ്ടായിരുന്നു. ഗായകന്‍ കൂടിയായ വൈശാഖ് യുകെയില്‍ നിരവധി വേദികളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
കര്‍ണാടകയിലെ ഷിമോഗയിലാണ് വൈശാഖ് നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ബെംഗളൂരു, മുംബൈ, കോഴിക്കോട് എന്നിവിടങ്ങളില്‍ ജോലി ചെയ്ത ശേഷമാണ് യുകെയില്‍ എത്തിയത്.














