
അബുദാബി: ഷാർജയിൽ മലയാളി വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. ഫെലിക്സ് ജെബി തോമസ് എന്ന 18 വയസുകാരനെയാണ് ഇന്നലെ മുതൽ കാണാതായത്. ഓട്ടിസം ബാധിതനായ കുട്ടി മാതാപിതാക്കൾക്കൊപ്പം നടക്കുന്നതിനിടെ പെട്ടന്ന് ആൾക്കൂട്ടത്തിലേക്ക് ഓടിമറയുകയായിരുന്നുവെന്നാണ് വിവരം.
ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് കുട്ടിയെ കാണാതായത്. ചുവന്ന ടീ ഷർട്ട്, പച്ച നിറത്തിലുള്ള ഷോർട്സ് എന്നിവയാണ് കാണാതായ സമയത്ത് കുട്ടി ധരിച്ചിരുന്നത്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഷാർജ സിറ്റി സെന്റർ പരിസരത്താണ് അവസാനം കുട്ടിയെ കണ്ടതെന്നാണ് വിവരം. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 0097150674 0206, 00971507265 391 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
Malayali student missing in Sharjah