കാനഡയിൽ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു, പിറവം സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം

കാനഡ: കാനഡയിൽ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് പിറവം സ്വദേശിയായ യുവതി മരിച്ചു. പിറവം കവനാപ്പറമ്പിൽ ഷാജി ജോണിന്‍റെ മകൾ ഡോണ ഷാജിയാണ് (23) മരിച്ചത്. പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിലാണ് ഡോണയുടെ ജീവനെടുത്ത അപകടം നടന്നത്.

മലയാളികള്‍ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നാലുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ മറ്റ് മൂന്നുപേരെയും പ്രിന്‍സ് കൗണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് അല്‍ബനിയിലെ ട്രാന്‍സ് കാനഡ ഹൈവേയിലാണ് അപകടമുണ്ടായത്. ഹൈവേയില്‍ നിന്ന് റാംപിലേക്ക് തിരിയുമ്പോള്‍ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്ന് ആര്‍ സി എം പി അറിയിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും മറ്റൊരാള്‍ക്ക് നിസ്സാര പരുക്കേറ്റതായും ആര്‍ സി എം പി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Also Read

More Stories from this section

family-dental
witywide