
ഒട്വാവ: കാനഡയിൽ മലയാളി യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടിയിലെ ബന്ധുക്കൾക്കാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. ചാലക്കുടി സ്വദേശി ഡോണ (30) യാണ് മരിച്ചതെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കാനഡ പൊലീസിന്‍റെ നിഗമനം. അതുകൊണ്ടുതന്നെ സംഭവത്തിൽ കാനഡ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഡോണയുടെ വീട് പൂട്ടിക്കിടക്കുന്നതായി പൊലീസിനെ പ്രദേശവാസികൾ അറിയിച്ചിരുന്നു. ഇതനുസരിച്ച് കാനഡ പൊലീസ് എത്തി വീട് കുത്തിത്തുറന്നു പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോണയുടെ ഭർത്താവ് ലാലിനെ ഇതുവരെയും കണ്ടെത്തിയിട്ടുമില്ല. ലാൽ എവിടെയാണെന്നതും സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നുണ്ട്. ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കാര്യമായ പ്രശ്നങ്ങളൊന്നും ഇവർ തമ്മിലുള്ളതായി ഇതുവരെ വിവരമില്ല. ലാലിനെ കൂടി കാണാതായതോടെ കാനഡ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ചാലക്കുടിയെ ബന്ധുക്കളും പറയുന്നത്.