
ചിക്കാഗോ പൗരസമിതിയുടെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ നടക്കുന്ന വോട്ടെണ്ണല്‍ തല്‍സമയം കാണാന്‍ മലയാളികള്‍ ഒത്തുകൂടുന്നത്. ചിക്കാഗോ സെന്റ് മേരീസ് കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തില്‍ ഇന്ന് രാത്രി 8.45 മുതല്‍ ബിഗ് സ്ക്രീനില്‍ ഫലപ്രഖ്യാപനം കാണാം. പരിപാടിയിലേക്ക് എല്ലാ മലയാളികളെയും പൗരസമിതി സ്വാഗതം ചെയ്തു. പരിപാടി സംബന്ധിച്ച വിശദ വിവരങ്ങള്‍ അറിയാന്‍ സംഘാടകനായ പീറ്റര്‍ കുളങ്ങരയുമായി 847 951 4476 എന്ന നമ്പരില്‍ സംസാരിക്കാവുന്നതാണ്.
ചിക്കാഗോയിലെ എല്ലാ പാര്‍ട്ടി അനുഭാവികളും ജനവിധി അറിയാന്‍ ഒരിടത്ത് ചേരുന്നത് ആവേശമാകുമെന്ന് പൗരസമിതി ഭാരവാഹികള്‍ അറിയിച്ചു.

Malayalies in Chicago gather today at St. Marys church auditorium to watch Election result live














